ദേശീയതലത്തിൽ നടക്കുന്ന ബിരുദ പഠന ശേഷമുള്ള വലിയ ഒരു ടെസ്റ്റ് ആണ് നീറ്റ് പരീക്ഷ. വിവിധ കോഴ്സുകളിലേക്ക് ഉന്നത പഠനത്തിന് യോഗ്യരായവരെ നിശ്ചയിക്കുന്ന ഈ പരീക്ഷ നടത്തിപ്പിന്റെ ചുമതലക്കാർ നടത്തിയ വമ്പൻ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ഒരു പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അവിടെ തന്നെയുള്ള ഒരു ഏജൻസി ഉടമയുമായി ബന്ധപ്പെട്ടുകൊണ്ടാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഗുജറാത്തിലെ ഗോദ്ര പരീക്ഷ കേന്ദ്രത്തിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് ഈ പരീക്ഷയിൽ പങ്കെടുത്ത ഏതോ ഒരു വിദ്യാർത്ഥി ജില്ലാ കളക്ടർക്ക് നൽകിയ അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് വമ്പൻ തട്ടിപ്പ് കഥകൾ പുറത്തുവന്നത്. ദേശീയതലത്തിൽ വിവിധ പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കി എല്ലാ സംസ്ഥാനങ്ങളിലും നീറ്റ് പരീക്ഷ നടക്കുക പതിവാണ്. വിവാദമായി മാറിയ പരീക്ഷ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരും തട്ടിപ്പിന്റെ ഇടനിലക്കാരായിയി മാറിയ ഏജൻസിയുടെ ഉടമകളും ഒത്തുചേർന്നാണ് കോടിക്കണക്കിന് രൂപ കൈക്കൂലി ആയി വാങ്ങി പരീക്ഷ തട്ടിപ്പ് നടത്തിയത്.
പരീക്ഷ എഴുതുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഈ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തുകയും ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് നേരെ ബ്ലാങ്ക് ആയി സ്ഥലം വിടുകയും പരീക്ഷ കഴിഞ്ഞ ശേഷം വിട്ടുപോയ ഉത്തരങ്ങൾ പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തന്നെ എഴുതി തയ്യാറാക്കുകയും ചെയ്യുന്ന തട്ടിപ്പാണ് അവിടെ നടന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി പരീക്ഷയിൽ നല്ല മാർക്കിൽ വിജയം കണ്ടെത്തി എൻട്രൻസ് നേടുന്നതിന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും മൊത്തത്തിൽ 12 കോടിയോളം രൂപ വാങ്ങിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ഇതിനകം നാലു പേരെ പോലീസ് പിടികൂടി ഒരാൾ അവിടെ റോയി ഓവർസീസ് എന്ന സ്ഥാപനം നടത്തുന്ന പരശുറാം റോയി ആണ്. ഇയാളാണ് പരീക്ഷാ തട്ടിപ്പിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത്. കൃത്രിമമായി പരീക്ഷ ജയിക്കുന്നതിനു വേണ്ടി നാല് കുട്ടികളുടെ രക്ഷിതാക്കൾ 66 ലക്ഷം രൂപ നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നുപേർ തുക എഴുതാതെ ബ്ലാങ്ക് ചെക്ക് നൽകിയതായും പോലീസ് കണ്ടെത്തി ഇത്തരത്തിൽ വലിയ തുക വീതം നൽകിയ 26 വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇതിനകം പോലീസ് ശേഖരിച്ചു കഴിഞ്ഞു.
സംഭവത്തിലെഏറെ രസകരമായ കാര്യം പരീക്ഷാഫലം പുറത്തുവന്നപ്പോൾ മുഴുവൻ മാർക്കും കിട്ടിയ നാല് കുട്ടികളിൽ രണ്ടു കുട്ടികൾ ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ച പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതിയവർ ആയിരുന്നു. മറ്റൊരു പ്രത്യേകത ഗുജറാത്തിലെ ഈ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിന് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരെ വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചു. എന്നതാണ് ഇത്തരത്തിൽ ഈ പരീക്ഷാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിച്ചതിന് പിന്നിൽ ഈ തട്ടിപ്പ് സംഘത്തിൻറെ ഇടപെടൽ ആണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്തും അതുപോലെതന്നെ ഉദ്യോഗ നിയമനത്തിന് പി എസ് സി നടത്തുന്ന പരീക്ഷകളിലും വരെ കേരളത്തിൽ തട്ടിപ്പ് കഥകൾ പുറത്തുവന്നിട്ടുള്ളതാണ്. കൃത്രിമമായി പരീക്ഷ പേപ്പർ തയ്യാറാക്കി ബിരുദ പഠനങ്ങൾ പൂർത്തിയാക്കിയവരുടെ വിവരങ്ങളും നമ്മുടെ കേരളത്തിലും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മളെ സംബന്ധിച്ചിടത്തോളം ഈ പറയുന്ന പരീക്ഷാ തട്ടിപ്പ് ഒരു പുതിയ വാർത്തയല്ല. എന്നാൽ ഒരു പ്ര
വേശന പരീക്ഷ പാസാക്കുന്നതിനുവേണ്ടി മക്കൾക്കായി ലക്ഷക്കണക്കിന് രൂപ ചിലവഴിക്കാൻ തയ്യാറാക്കുന്ന രക്ഷിതാക്കൾ അതും ഈ വിദ്യാസമ്പന്നരായ ആൾക്കാർർ ഇത്തരം തട്ടിപ്പിന് ഒക്കെ മുന്നോട്ടുവരുന്നത്. നമ്മുടെ രാജ്യത്ത് നടക്കുന്ന പരീക്ഷകളിലെ പരിശുദ്ധി പോലും നഷ്ടപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നു എന്നതാണ് വാസ്തവം. ഈ സംഭവത്തിൽ നേരിട്ട് കേസെടുത്തസുപ്രീംകോടതി തന്നെ പറഞ്ഞത് നീറ്റ് പരീക്ഷ തട്ടിപ്പ് പോലുള്ള സംഭവങ്ങൾ രാജ്യത്ത് നടക്കുന്ന യോഗ്യത പരീക്ഷകളിലെ വിശ്വാസ്യതയും വിശുദ്ധിയും നഷ്ടപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നു എന്നാണ്.