പിണറായി മുഖ്യമന്ത്രിപദം ഒഴിയും

ഒപ്പം നിന്നവരെല്ലാം കാലുവാരി മാറി

കേരളം കണ്ട ഏറ്റവും കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. യാതൊരു കൂസലും ഇല്ലാതെ ആരെയും നേരിടാൻ കഴിയുന്ന ചങ്കൂറ്റമായിരുന്നു പിണറായി വിജയൻറെ തലയെടുപ്പിനുള്ള കാരണം. 13 വർഷത്തിലധികം കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം കയ്യടക്കിവെച്ച പിണറായി വിജയൻ, പിന്നീട് മുഖ്യമന്ത്രി ആവുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാം പിണറായി സർക്കാർ രൂപീകരിക്കാൻ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു വരികയും ചെയ്തു. കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലഭിച്ച ഒരു മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. അതിൻറെ മഹത്വം പിണറായി വിജയനെ വലിയ ഉയരങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ രണ്ടാം സർക്കാരിൻറെ രൂപീകരണ ശേഷം കൈവയ്ക്കുന്നത് എല്ലാം തിരിച്ചടിയായി മാറുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത്. സ്വന്തം പാർട്ടിയിൽ നിന്നും വിമർശനങ്ങൾ തുടരെ തുടരെ വരുന്ന സ്ഥിതി വരെ ഉണ്ടായി താൻ വളർത്തി വലുതാക്കിയവരും ഒപ്പംനിന്നവരും മുഖത്തുനോക്കി വിമർശനത്തിന്റെ കടുത്ത വാക്കുകൾ തൊടുക്കാൻ തുടങ്ങിയപ്പോൾ പിണറായി വിജയൻ പഴയവീര്യങ്ങളെല്ലാം അസ്തമിച്ച മനുഷ്യനെ പോലെയായി.

ഈ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ആണ് പിണറായി വിജയൻറെ മേൽ അതിശക്തമായ എതിർ സ്വരങ്ങൾക്ക് കാരണം ആയത്. തിരഞ്ഞെടുപ്പിൽ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും കടുത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഒതുങ്ങി കഴിഞ്ഞിരുന്ന സ്വന്തം പാർട്ടിയിലെ നേതാക്കന്മാർ വരെ പിണറായിക്ക് നേരെ വിരൽ ചൂണ്ടി വിമർശനത്തിന്റെ ‘ അമ്പ് എയ്തു. കേരളത്തിൻറെ സമീപകാല രാഷ്ട്രീയത്തിൽ പിണറായി വിജയൻ കൂട്ടുകെട്ട് കണ്ണൂരിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ശക്തിയുടെ ചരിത്രമായിരുന്നു കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കൈപ്പിടിയിൽ ഒതുക്കി നിർത്തിയ മൂന്ന് ജയരാജന്മാരും. പിണറായി വിജയൻ എന്ന ശക്തി കേന്ദ്രവും ഒരുമിച്ചു നിന്നതോടു കൂടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുക്കാൻ കണ്ണൂരിൽ കേന്ദ്രീകരിക്കുന്ന സ്ഥിതി വന്നു. എന്നാൽ കണ്ണൂർ കമ്മ്യൂണിസത്തിന്റെ നടത്തിപ്പുകാരിൽ ഉയരത്തിൽ നിന്ന് ജയരാജന്മാർ ഓരോരുത്തരായി പിണറായിയെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് മാറി. പതിവുപോലെ എല്ലാറ്റിനെയും നേരിടുവാനും ശത്രുവിനെ ഒതുക്കുവാനും ഉള്ള ശ്രമം പിണറായി നടത്തിയെങ്കിലും പലതും വിജയിച്ചില്ല. അധികാരത്തിന്റെ നാലുകെട്ടുകൾക്കുള്ളിൽ നിന്നും പുറത്താക്കപ്പെട്ട മൂന്നു ജയരാജൻ മാരും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രം നിലനിൽക്കുന്ന സ്ഥിതിയും വന്നു.

ഇതിന് പുറമെയാണ്, പിണറായി വിജയന് ആരോഗ്യപരമായ കാരണങ്ങളും ഉണ്ടായത് വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലും മറ്റും പോകേണ്ട സ്ഥിതി വന്നു. എങ്കിലും ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, രാഷ്ട്രീയ ശത്രുക്കളായി മാറിയ സ്വന്തം പാർട്ടിയിലെ ആൾക്കാർ നിരന്തരം തള്ളിപ്പറയുന്ന സ്ഥിതിയും ഉണ്ടായിരിക്കുന്നത്. ഇതെല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിച്ചുകൊണ്ട് പിണറായി വിജയൻ മുന്നോട്ടു നീങ്ങുന്നു എങ്കിലും മനസ്സിൽ മുഖ്യമന്ത്രിപദം അടക്കമുള്ള ഭാരങ്ങൾ ഇറക്കി വെക്കണം എന്ന് ആലോചന നിറഞ്ഞ നിൽക്കുകയാണ്.

ഇടതുമുന്നണി ഉണ്ടായ കനത്ത തോൽവിയുടെ കാരണം പിണറായി വിജയൻറെ ധികാരവും ധാർഷ്ട്യവും ആണ് എന്ന് മുന്നണിയിലെ തന്നെ ഘടകകക്ഷികൾ തുറന്നുപറയുന്ന സ്ഥിതി വന്നതും, മുഖ്യമന്ത്രി മാറിയാൽ മാത്രമേ ജനങ്ങൾ മുന്നണിയെ അംഗീകരിക്കൂ എന്നും പറഞ്ഞു തുടങ്ങിയത് പിണറായിക്ക് ക്ഷീണം ആയി മാറി ഇതിന് പുറമെയാണ് സ്വന്തം പാർട്ടിയിൽ നിന്നും ഒപ്പം നിന്നുകൊണ്ട് ന്യായീകരിക്കുവാനും മറ്റും ആരും തയ്യാറാകാതെ വന്ന സാഹചര്യവും.

കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗ

വും ഡൽഹിയിൽ നടന്നിരുന്നു ഈ രണ്ട് കമ്മിറ്റികളും ചർച്ച നടത്തിയത്. ലോകസഭാ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം. സിപിഎമ്മിന്റെ ആകെയുള്ള ഭരണ സംസ്ഥാനമായ കേരളത്തിൽ ഉണ്ടായ തിരിച്ചടി തന്നെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടുകളും പ്രവർത്തന രീതികളും ജനങ്ങളിൽ അനിഷ്ടം ഉണ്ടാക്കുകയും ജനങ്ങൾ പാർട്ടിയിൽ നിന്നും അകലുകയും ചെയ്തു എന്ന വിലയിരുത്തൽ ഈ യോഗങ്ങളിൽ ഉണ്ടായി എന്നാണ് അറിയുന്നത്. പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിൽ നേരിട്ട് എത്തി മുന്നണിയെയും പാർട്ടിയെയും ജനകീയമാക്കി മാറ്റുന്നതിന് വേണ്ട മാറ്റങ്ങൾക്കുള്ള ചർച്ച നടത്താൻ ഈ യോഗത്തിൽ തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് അടുത്ത ദിവസം എത്തുന്നുണ്ട്.

പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ താൻ വേണമെങ്കിൽ മുഖ്യമന്ത്രിപദം ഒഴിയാൻ തയ്യാറാണ് എന്ന് പിണറായി വിജയൻ അറിയിച്ചതായിട്ടുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനായി വരുന്ന ആളിനെ കണ്ടെത്തുക എന്നത് പിണറായി വിജയൻറെ ഇപ്പോഴത്തെ തലവേദനയാണ്. പാർട്ടി നേതൃത്വത്തിലേക്ക് അധികാര പദവികളിലേക്കും എപ്പോഴും കണ്ണൂരിൽ കണ്ണുവയ്ക്കുന്ന പിണറായിക്ക് ഇപ്പോൾ കണ്ണൂരിൽ അങ്ങനെ ഇഷ്ടക്കാരനായി ഒരാൾ ഇല്ലാതായി എന്നതാണ് വസ്തുത.

നിലവിൽ പാർലമെൻററി പദവികളിൽ ഇല്ലാതെയുള്ള എ കെ ബാലൻ അതുപോലെതന്നെ മുൻമന്ത്രി എം എ ബേബി എന്നിവരുടെ പേരുകൾ തലസ്ഥാനത്ത് നടക്കുന്ന സീതാറാം യെച്ചൂരിയുടെ ചർച്ചകളിൽ ഉയർന്നു വരാൻ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. എ കെ ബാലൻ അടുത്തകാലത്തായി പിണറായി വിജയനുമായി വലിയ അടുപ്പം ഉണ്ടാക്കിയെടുത്ത സിപിഎമ്മിന്റെ മുതിർന്ന നേതാവാണ്അതുകൊണ്ടുതന്നെ ബാലന്റെ കാര്യത്തിൽ പിണറായിയും താല്പര്യവും കാണിക്കും.

കേരള രാഷ്ട്രീയത്തിൽ തിരികെയെത്താൻ വളരെ താൽപര്യം കാണിക്കുന്ന പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് എം എ ബേബി എന്നാൽ ബേബിയുടെ കാര്യത്തിൽ പിണറായി വിജയൻ അനുകൂല നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്.

ഇതിനിടയിൽ സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവും പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ ഏറെക്കാലമായി പ്രവർത്തിച്ചിട്ടുള്ള ആളും മലയാളിയുമായ എസ് രാമചന്ദ്രൻ പിള്ള കേരളത്തിലെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ ചെറിയ ആലോചന നടന്നതായിട്ടും അറിയുന്നുണ്ട്. എസ് ആർ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാമചന്ദ്രൻ പിള്ള കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് കുറച്ചുകാലം മുമ്പ് വലിയ താൽപര്യം എടുത്തിരുന്ന ആളാണ്.

ഏതായാലും ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന ഷാഫി പറമ്പിൽ മന്ത്രി രാധാകൃഷ്ണൻ എന്നിവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് ആറുമാസത്തിനിടയിൽ ഉണ്ടാകും പിണറായി വിജയൻ മുഖ്യമന്ത്രിപദം ഒഴിയുന്നു എങ്കിൽ, നിലവിൽ എം എൽ എ അല്ലാത്ത ഏതെങ്കിലും നേതാവാണ് മുഖ്യമന്ത്രിയായി പകരം വരുന്നതെങ്കിൽ ഈ ഉപതിരഞ്ഞെടുപ്പ് അവസരത്തിൽ അവർക്ക് മത്സരിക്കുവാനും അസംബ്ലിയിൽ എത്തുവാനും കഴിയുന്ന സാഹചര്യവും ഉണ്ടാകും.

അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുന്ന സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുഖ്യ ലക്ഷ്യം ലോകസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് കാരണങ്ങൾ കണ്ടെത്തലും അതിനുള്ള പരിഹാരം നിർദ്ദേശിക്കലും മാത്രമാണ്. സിപിഎമ്മിന്റെ മുതിർന്ന പല നേതാക്കളും പിണറായി വിജയൻറെ പ്രവർത്തനശൈലിയിൽ എതിർപ്പുമായി വന്നിട്ടുണ്ട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ പരസ്യമായി തന്നെ മുഖ്യമന്ത്രിയെ വിമർശിച്ചു കഴിഞ്ഞു. ഈ സാഹചര്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രിയെ മാറ്റുക എന്ന നിർദ്ദേശത്തിലേക്ക് സീതാറാം യെച്ചൂരിക്ക് എത്തേണ്ടിവരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എതിർപ്പുകളും വിമർശനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിൽ വലിയ ഗൗരവമുള്ള കാര്യങ്ങളല്ല.  എന്നാൽ നിലവിലെ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതിയുടെ അവസ്ഥ കൂടി പരിഗണിച്ചായിരിക്കും ഒരു തീരുമാനം ഉണ്ടാവുക കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി വിമർശനങ്ങളുടെ പേരിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി രാജി വയ്ക്കേണ്ടി വരുക എന്ന അത്ഭുതമായിരിക്കും പിണറായി വിജയൻ രാജിവെക്കുന്നു എങ്കിൽ സംഭവിക്കുക.