ലോകം മറ്റൊരു മഹാമാരിയുടെ നിഴലില്‍

മനുഷ്യമാസം ഭക്ഷിക്കുന്ന ബാക്ടീരിയ; ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം;

ലോകം കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരിയുടെ പിടിയിലേക്കോ എന്ന ആശങ്കയിലാണ്. ഇത്തവണ ഭീതി പടർത്തുന്നത് മാരകമായ ബാക്ടീരിയയാണ്.

സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. മാസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്‌എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തിന്റെ പേര്.ഈ രോഗം ജപ്പാനില്‍ പടർന്നുപിടിക്കുന്നുഎന്ന്റിപ്പോർട്ടുകള്‍ പറയുന്നു.

ഈ വർഷം ജപ്പാനില്‍ ഈ രോഗം ബാധിച്ചവരുടെ ജൂണ്‍ രണ്ടോടെ എണ്ണം 977 ആയി ഉയർന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടർന്നാല്‍ ഈ വർഷം 25000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുത്തുമെന്ന വിലയിരുത്തല്‍ ഉണ്ട്.

കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജിഎഎസ്) കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം.

അൻപതിന് മുകളില്‍ പ്രായമുള്ളവർക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ് രോഗബാധയേറ്റാല്‍ മരണനിരക്ക്.

രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുമെന്നാണ് ടോക്കിയോ വിമൻസ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെൻ കികുച്ചി പറയുന്നത്.