മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ കാരണം സഞ്ജു ടെക്കിയുടെ ചാനലില്‍ നിന്ന് എട്ട് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു

സഞ്ജു ടെക്കിയുടെ എട്ടു വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ്‌ യൂട്യൂബിൽ നിന്നും നീക്കം ചെയ്തത്.

സഞ്ജു ടെക്കിയുടെ എട്ടു വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ്‌ യൂട്യൂബിൽ നിന്നും നീക്കം ചെയ്തത്.

ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബിന് കത്ത് നല്‍കിയത്.

നേരത്തെ തന്നെ സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഗുരുതര പരാമർശങ്ങളാണ് ഉത്തരവില്‍ ഉള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.