എം.ഡി.എം.എയുമായി എത്തിയ യുവതി പൊലീസിന്റെ പിടിയില്‍

ഒരു കിലോ എം.ഡി.എം.എയുമായാണ് യുവതി പൊലീസ് പിടിയിലായത്.

എം.ഡി.എം.എയുമായി എത്തിയ യുവതി പൊലീസിന്റെ പിടിയില്‍. ഒരു കിലോ എം.ഡി.എം.എയുമായാണ് യുവതി പൊലീസ് പിടിയിലായത്.

ബെംഗളൂരു മുനേശ്വര നഗറില്‍ വച്ചാണ് സർമീൻ അക്തർ (26) നെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്.

ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് കേരളത്തിൽ കൈമാറിയ ശേഷം, പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചു പോവുകയാണ് പതിവ്.

മയക്കുമരുന്ന്സ്ഥിരമായി കടത്തുന്നയാളാണ് യുവതി എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം ഒരു കിലോ 850 ഗ്രാം എം.ഡി.എം.എ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.