ബെംഗളൂരു : ആമസോണ്‍ പാഴ്‌സലിനുള്ളില്‍ ജീവനുള്ള മൂര്‍ഖൻ പമ്പ്. ആമസോണ്‍ പാക്കേജില്‍ നിന്നും ജീവനുള്ള മൂർഖൻ പാമ്ബിനെ കിട്ടിയെന്ന് ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ ആണ് പരാതിയുമായി മുന്നോട്ടു വന്നത്.
ദമ്പതികൾ പറയുന്നത് ഇങ്ങനെ, ‘ഞങ്ങള്‍ രണ്ട് ദിവസം മുൻപ് ഒരു എക്സ് ബോക്സ് കണ്ട്രോളർ ഓർഡർ ചെയ്തു. എന്നാല്‍, പാക്കേജില്‍ നിന്നും ലഭിച്ചത് ജീവനുള്ള പാമ്പിനെയായിരുന്നു. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സല്‍ കൈമാറിയത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയില്‍ പകർത്തിയിട്ടുണ്ട്. ഇക്കാര്യത്തിന് ദൃക്സാക്ഷികളുമുണ്ട്.’
അതേസമയം, ഉപഭോക്താവിനുണ്ടായ അസൗകര്യത്തില്‍ ആമസോണ്‍ ഖേദം പ്രകടിപ്പിക്കുകയും വിഷയം പരിശോധിക്കുമെന്നു ഉറപ്പ് നൽകുകയും ചെയ്തു