കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ ഡിഎംകെ നേതാവ് കെ ഇനിയവൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എൻസിഡബ്ല്യു തമിഴ്നാട് ഡിജിപിക്ക് കത്തയച്ചു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ അടുത്തിടെ ഡിഎംകെ നേതാവ് കെ ഇനിയവൻ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) ഇടപെട്ടു.

 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ അടുത്തിടെ ഡിഎംകെ നേതാവ് കെ ഇനിയവൻ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) ഇടപെട്ടു.

ഡിഎംകെ നേതാവിൻ്റെ പരാമർശവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകിയതായി എൻസിഡബ്ല്യു വ്യക്തമാക്കി. സംഭവത്തെ അപലപിച്ച കമ്മീഷൻ ഇക്കാര്യത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

എക്‌സിൽ കുറിച്ചത് ഇങ്ങനെ, “ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി നിർമല സീതാരാമനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് ശ്രീ. കെ. ഇനിയവനെതിരെയുള്ള പരാതി ആരോപണങ്ങൾ എൻസിഡബ്ല്യു ശ്രദ്ധയിൽപെട്ടു. ഈ സംഭവത്തെ ഞങ്ങൾ അപലപിക്കുകയും നിയമപ്രകാരം കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു”.

മന്ത്രി സീതാരാമനെതിരായ ലിംഗവിവേചനപരവും ജാതിപരവുമായ പരാമർശങ്ങളുടെ പേരിൽ ഇനിയവനെതിരെ നടപടിയെടുക്കണമെന്ന് ബി ജെ പി നേതാവ് ഡോ മോഹനപ്രിയ ശരവണൻ എൻ സി ഡബ്ല്യൂവിനോടും അതിൻ്റെ ചെയർപേഴ്‌സൺ രേഖ ശർമ്മയോടും അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന.

ഡിഎംകെയുടെ പരിപാടിക്കിടെ, ധനമന്ത്രി നിർമ്മൽ സീതാരാമൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡൻ്റ് കെ. അണ്ണാമലൈ എന്നിവർക്കെതിരെ അപകീർത്തികരമായ നിരവധി പരാമർശങ്ങൾ ഇനിയവൻ നടത്തി. ധനമന്ത്രി നിർമല സീതാരാമനെ ലക്ഷ്യമിട്ട് അദ്ദേഹം ജാതീയവും സ്ത്രീവിരുദ്ധവുമായ അധിക്ഷേപങ്ങൾ നടത്തിയിരുന്നു.