ബോംബ് ഭീഷണി നടത്തി എന്ന എയർ ഇന്ത്യയുടെ പരാതിയിൽ യുവാവിന് അറസ്റ്റ്

ബോംബ് ഭീഷണി നടത്തി എന്ന എയർ ഇന്ത്യയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോട് കൂടെ ലണ്ടനിലേയ്ക്ക് പോകാൻ ഒരുങ്ങിയ മലപ്പുറം സ്വദേശി സുഹൈബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ബോംബ് ഭീഷണി നടത്തി എന്ന എയർ ഇന്ത്യയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോട് കൂടെ ലണ്ടനിലേയ്ക്ക് പോകാൻ ഒരുങ്ങിയ മലപ്പുറം സ്വദേശി സുഹൈബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ഭക്ഷ്യ വിഷബാധ ചോദ്യം ചെയ്തതിലുള്ള എയർ ഇന്ത്യയുടെ പ്രതികാര നടപടിയാണിതെന്നാണ് യുവാവിന്റെ വാദം.

ഭാര്യയും മകളുമായി ലണ്ടനിലേയ്ക്ക് പോക്കുകയായിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സുഹൈബ്. ഇദ്ദേഹത്തെ എയർ ഇന്ത്യ ഉദ്യോഹസ്ഥരുടെ നിർദേശപ്രകാരം പരിശോധനയുടെ ഭാഗമായി തടഞ്ഞു വയ്ച്ചു. അതിനു ശേഷം ബോംബ് ഭീഷണി മുഴക്കി എന്നാണ് ഉദോഗസ്ഥർ പറയുന്നത്.

എന്നാൽ സുഹൈബ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്, മകൾ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയുണ്ടാവുകയും അതെ തുടർന്ന് ലണ്ടനിലേയ്ക്ക് തിരികെ പോകാനും കഴിഞ്ഞില്ല. അതെ തുടർന്ന് ടിക്കറ്റ് നീട്ടി നൽകാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ തുക നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ ഉണ്ടാകുന്ന സാമ്പത്തികബാധ്യതയും മകൾക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കയർത്ത് സംസാരിക്കേണ്ടി വന്നു. അതിനാലുള്ള എയർ ഇന്ത്യയുടെ പ്രതികാര നടപടി എന്നാണ് യുവാവ് ആരോപിക്കുന്നത്.

ഇക്കാര്യത്തിൽ പോലീസ് വിശദമായി അന്വേഷിച്ചു വരുകയാണ്.