കണ്ണൂർ: തോട്ടടയിൽ മരിച്ച പെൺകുട്ടി ദക്ഷിണയിൽ അപൂർവയിനം അമീബ. വെർമമിബാ വെർമിഫോർബിസ് എന്ന അമീബയാണ് കണ്ടെത്തിയിരിക്കുന്നത്. ചികിത്സ നടത്തിയ ഡോക്ടർ അബ്ദുൽ റാഫറാണ് വെളിപ്പെടുത്തലുമായി എത്തിയത്.
സാധാരണ മസ്തിഷ്ക ജ്യോരത്തിനുള്ള മരുന്ന് നൽകിയിട്ടും ഫലമേൽക്കാതെ വന്നപ്പോഴാണ് മറ്റു പരിശോധനകൾ നടത്തിയത്. ഇന്ത്യയിൽ ലഭ്യമായ എല്ലാ മരുന്നുകളും നൽകിയിട്ടും വേണ്ടത്ര മാറ്റങ്ങളൊന്നും കണ്ടില്ലെന്നും അമീബ ഏത് വിധായകത്തിൽ പെട്ടതാണെന്നുള്ള കണ്ടെത്തലിലാണ് അപൂർവയിനം അമീബയെ കണ്ടെത്തിയതെന്നും ഡോക്ടർ റാഫർ പറഞ്ഞു.
മറ്റു അമീബകളിൽ നിന്ന് വ്യത്യസ്തമായി ഈ അമീബ വളരെ താമസിച്ചാണ് രോഗത്തെ കഠിനമാക്കുന്നതെന്നും റാഫർ പറഞ്ഞു.