മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ജയിലിലെത്തി ചോദ്യം ചെയ്തു. ഇന്ന് വിചാരണ കോടതിയില്‍ ഹാജരാക്കി കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് സിബിഐയുടെ നീക്കം.
വിചാരണ കോടതി നല്‍കിയ ജാമ്യം സ്‌റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐ നീക്കം.
ഇ ഡിയുടെ വാദങ്ങള്‍ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാല്‍ ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടില്ലെന്ന വിചാരണകോടതി ജഡ്ജിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ശരിയായ കാര്യങ്ങള്‍ മനസിലാക്കാതെയാണ് ജാമ്യം അനുവദിച്ചത് എന്നാണ് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.