ആലുവയില്‍ എഴുപതുകാരനെ കുത്തിക്കൊന്നു;ചായകുടിക്കുന്നതിനിടെയുള്ള തര്‍ക്കം

എറണാകുളം ആലുവയില്‍ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.

 

എറണാകുളം: എറണാകുളം ആലുവയില്‍ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.

ചായ കുടിക്കുന്നതിനിടെ ഉണ്ടായ തർക്കത്തില്‍ കത്രിക ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഏഴിക്കര സ്വദേശി ശ്രീനിവാസൻ ആണ് 70 വയസ്സുകാരനെ നിഷ്ടൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയും കൊല്ലപ്പെട്ടയാളും സൗഹൃദത്തിലായിരുന്നു. മദ്യപിച്ചതിനെ തുടർന്നാണ് ഇരുവർക്കുമിടയില്‍ തർക്കം രൂക്ഷമായെതെന്നാണ് പ്രാഥമിക നിഗമനം.കൊലയ്ക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് തടഞ്ഞ് നിർത്തിയത്.