വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ: ഇന്ന് വൈകിട്ട് 5 മണിക്ക് സത്യപ്രതിജ്ഞ

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ 5 മാസത്തിന് ശേഷമാണു ഹേമന്ത്‌ സോറൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത്.

 

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ 5 മാസത്തിന് ശേഷമാണു ഹേമന്ത്‌ സോറൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. നിലവിലെ മുഖ്യമന്ത്രി ചംപയ് സോറൻ കഴിഞ്ഞ ദിവസം ഹേമന്ത് സോറന് വേണ്ടി രാജിവെച്ചിരുന്നു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് ചംപയ് ഹേമന്ത് സോറനായി മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്. ഹേമന്ത് സോറൻ ഇ.ഡി കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

സോറനെ ഇ.ഡി കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച്‌ ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.