പേര് ചോദിച്ചു, മുസ്‌ലിമെന്ന് വ്യക്തമായതോടെ യുവ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച്‌ സംഘം

ഉത്തർപ്രദേശില്‍ മുസ്‌ലിം യുവ ഡോക്ടറെ ക്രൂരമായി മർദിച്ച്‌ സംഘം. ജൂണ്‍ 30-നാണ് മൊറാദാബാദ് ജില്ലയില്‍ 25-കാരനായ ഡോക്ടർ ഇസ്തിഖാറിനെ ആൾക്കൂട്ടം മർദിച്ചത്.

 

ലഖ്‌നോ: ഉത്തർപ്രദേശില്‍ മുസ്‌ലിം യുവ ഡോക്ടറെ ക്രൂരമായി മർദിച്ച്‌ സംഘം. ജൂണ്‍ 30-നാണ് മൊറാദാബാദ് ജില്ലയില്‍ 25-കാരനായ ഡോക്ടർ ഇസ്തിഖാറിനെ ആൾക്കൂട്ടം മർദിച്ചത്.

ജോലി സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനായി പെട്രോള്‍ പമ്ബില്‍ നിർത്തുകയായിരുന്നു.പെട്ടന്ന് അവിടേക്ക് വന്ന ഒരു സംഘം ആളുകള്‍ പേര് ചോദിച്ചു മർദ്ധിക്കുകയായിരുന്നു. മുസ്‌ലിമാണെന്ന് വ്യക്തമായതോടെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങിയത്. വീണ്ടും ആളുകൾ ജീപ്പില്‍ എത്തി ഇദ്ദേഹത്തെ മർദിക്കുകയും ചെയ്തു.

”ക്ലിനിക്കില്‍നിന്ന് ഞാൻ മടങ്ങിവരികയായിരുന്നു. ഇന്ധനം കുറവായതിനാല്‍ പെട്രോള്‍ പമ്ബിലേക്ക് പോകുകയായിരുന്നു. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ രണ്ടുപേർ എന്നെ തടഞ്ഞു. അവർ എന്റെ പേര് ചോദിച്ചു. ശേഷം എന്നെ അടിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. അവർ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി എന്നെ വളഞ്ഞിട്ട് മർദിച്ചു. ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ ഞാൻ നിസ്സഹായനായിരുന്നു”. ഇസ്തിഖാറിനെ പറഞ്ഞു.

 

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. തന്നെ മർദിച്ച ആരെയും പരിചയമില്ലെന്നും അവർ തന്റെ പേര് ചോദിച്ചത് മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ ബൈക്കില്‍ ‘ബി.ജെ.പി മെട്രോപൊളിറ്റൻ പ്രസിഡന്റ്’ എന്ന സ്റ്റിക്കർ പതിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കലാപത്തിന് ശ്രമിക്കല്‍, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ സംഘർഷത്തിന് ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.