പ്രണയവിവാഹം ചെയ്തത്തിന് മകളെ, കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍

പ്രണയവിവാഹം ചെയ്തതിന് മകളെ കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍. ജയ്‌പൂരിലെ ഝാലാവാറിലാണ് സംഭവം.

 

രാജസ്ഥാൻ: പ്രണയവിവാഹം ചെയ്തതിന് മകളെ കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍. ജയ്‌പൂരിലെ ഝാലാവാറിലാണ് സംഭവം. ഭർത്താവിന്‍റെ മുൻപില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു.

യുവതി രവി ഭീല്‍ എന്ന യുവാവിനെ കുടുംബത്തിന്‍റെ വാക്കു നിഷേധിച്ച് യുവതി വിവാഹം കഴിച്ചതായിരുന്നു മാതാപിതാക്കളെ ചൊടിപ്പിച്ചത്.

ഇരുവരും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തുകയും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷം കുല്ലുകയുമായിരുന്നു. കൊലപാതകം. കൊലപ്പെടുത്തിയ ശേഷം ശരീരം ശ്മശാനത്തിലെത്തിച്ച്‌ കത്തിക്കുകയും ചെയ്തതു.

ഭർത്താവ് പൊലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്ബോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിച്ചിരുന്നു. ശരീരഭാഗങ്ങള്‍ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.