ന്യൂഡല്‍ഹി: ആർത്തവ അവധി സ്ത്രീകൾക്ക് ജോലിനല്‍കുന്നതില്‍ തൊഴിലുടമകള്‍ക്ക് താല്‍പര്യം ഇല്ലാതാക്കാൻ ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വനിതകള്‍ക്ക് ആർത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാൻ നിർദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
മാത്രമല്ല, തൊഴില്‍ മേഖലയിൽ ആർത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സമഗ്രമായ നയം ഈ വിഷയത്തിൽ രൂപീകരിക്കുമെന്നും സുപ്രീംകോടതി വിശദീകരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് ആർത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാൻ
നിർദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഇടപെടാനുള്ള നിർദ്ദേശവും സുപ്രീംകോടതി തള്ളി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിൽ തീരുമാനമെടുക്കേണ്ടതില്ല എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.