ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണണമെന്നത് തന്‍റെ പിതാവ് വൈ എസ് രാജശേഖർ റെഡ്ഡിയുടെ സ്വപ്നമെന്നും ഉടൻ തന്നെ സാക്ഷാത്കരിക്കപെടുമെന്നും ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ.എസ് ശർമിള.
മംഗളഗിരിയില്‍ വൈഎസ്‌ആറിന്‍റെ 75-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകവെയായിരുന്നു അത്തരമൊരു പരാമർഷ്യം നടത്തിയത്.
”രാഹുല്‍ ഗാന്ധിയെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി കാണാൻ എൻ്റെ പിതാവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അപ്രതീക്ഷിത വിയോഗം മൂലം അദ്ദേഹത്തിന് തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹം പൂർത്തീകരിക്കാൻ ഞാൻ ശ്രമിക്കും” ശര്‍മിള പറഞ്ഞു.
വൈ എസ് ർ കോണ്‍ഗ്രസിൻ്റെ വിശ്വസ്തനായിരുന്നുവെന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും ശർമിള പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ മാത്രമേ രാജ്യത്തിന് സമഗ്രമായ വികസനത്തിന് സാക്ഷ്യം വഹിക്കാൻ കഴിയൂ എന്ന് ശക്തമായി വിശ്വസിക്കുന്നുണ്ടെന്നും ശർമിള കൂട്ടിച്ചേർത്തു.
വൈഎസ്‌ആറിൻ്റെ യഥാർത്ഥ രാഷ്ട്രീയ അവകാശി ആയതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ശർമിള ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉറപ്പിച്ച് പറഞ്ഞു.