കൊല്‍ക്കത്ത: പ്രശസ്ത ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ഉതുപ്പിന്‍റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു പ്രായം.
കൊല്‍ക്കത്തയിലെ വസതിയില്‍ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ഉഷ രണ്ടാമത് വിവാഹം കഴിച്ചതാണ് ജാനിയെ. അഞ്ജലി, സണ്ണി എന്നീ രണ്ടു മക്കളും ദമ്ബതികള്‍ക്കുണ്ട്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു.