വിവാഹം കഴിഞ്ഞ് ആറാം ദിവസം ഭര്‍ത്താവിന്റെ ക്രൂര പീഡനം

വേങ്ങരയില്‍ നവവധുവിനെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.

മലപ്പുറം: വേങ്ങരയില്‍ നവവധുവിനെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.

വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ തന്നെ മൊബെെല്‍ ചാർജർ ഉപയോഗിച്ചും കെെകൊണ്ടും ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതി പറയുന്നത്. മർദനത്തില്‍ യുവതിയുടെ കേള്‍വി ശക്തി തകരാറിലായി. ശരീരമാസകലം മുറിവുകള്‍ ഉണ്ട്.

സംശയരോഗത്തെ തുടർന്നും കൂടുതല്‍ സ്ത്രീധനവും ചോദിച്ചുകൊണ്ടുമായിരുന്നു എന്നാണ് യുവതി പറയുന്നത്.

യുവതിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും മർദനവിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുവതി ഹെെക്കോടതിയില്‍ സമീപിച്ചിരിക്കുകയാണ്.