മലപ്പുറത്തും കൊല്ലത്തും ഭക്ഷ്യസാധനങ്ങൾ അടിച്ചു മാറ്റി സപ്ലൈകോ: കോടികളുടെ തട്ടിപ്പ്

ഒരു വശത്ത് സപ്ലൈകോയ്ക്ക് അവശ്യ വസ്ത്തുക്കളില്ല മറുവശത്ത് ജീവനക്കാരും കരാറുകാരും നടത്തുന്ന കൊള്ള. പല കൊള്ളകളും വകുപ്പുതല അന്വേഷണങ്ങളിൽ ഒതുങ്ങി.

ഒരു വശത്ത് സപ്ലൈകോയ്ക്ക് അവശ്യ വസ്ത്തുക്കളില്ല മറുവശത്ത് ജീവനക്കാരും കരാറുകാരും നടത്തുന്ന കൊള്ള. പല കൊള്ളകളും വകുപ്പുതല അന്വേഷണങ്ങളിൽ ഒതുങ്ങി.

വർഷങ്ങൾ നീണ്ട തട്ടിപ്പുകളാണ് നാളിതുവരെ സപ്ലൈകോയുടെ പല ഗോഡൗണുകളിലും നടന്നിരുന്നത്. ഏറ്റവുമൊടുവിൽ മലപ്പുറം തിരൂർ ഗോഡൗണിൽ കണ്ടെത്തിയിരുന്നത് രണ്ടു കോടി 78 ലക്ഷം രൂപയിലേറെയും കൊല്ലം കടയ്ക്കലിൽ കണ്ടെത്തിയത് 55 ലക്ഷത്തിന്റെയും തട്ടിപ്പുകളാണ്. ഈ രണ്ടു കേസുകളിലായും 12 ജീവനക്കാർക്കെതിയെയാണ് കേസെടുത്തത്.

കാലങ്ങളായി സപ്ലൈകോ ജീവനക്കാരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് എല്ലാ തട്ടിപ്പുകൾക്കും പിന്നിൽ. ഇതുവരെ ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകി ഈ കേസുകളൊക്കെ ഒതുക്കി തീർക്കുകയായിരുന്നു. അന്വേഷണത്തോട് കരാറുകാർക്കും പിടിവീഴ്നേക്കാം.