ഹിറ്റ് സംവിധായകൻ റാഫിയുടെ പുതിയ ചിത്രം ‘താനാരാ’യുടെ ട്രെയിലർ പുറത്ത്. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ്.
ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹരിദാസ് ആണ്.
സുജ മത്തായി ആണ് സഹനിർമ്മാതാവ്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.