കണ്ണൂര്‍: പെട്രോള്‍ പമ്ബ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ ആര്‍ ക്യാമ്ബ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മക്കിക്കായിരുന്നു സംഭവം. സ്വന്തം കാറില്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലേക്ക് എത്തിയതായിരുന്നു പ്രതി. തുടർന്ന് ജീവനക്കാരനോട് 2,100 രൂപയ്ക്ക് പെട്രോള്‍ അടിക്കാൻ ആവശ്യപ്പെട്ടു. പണം മുഴുവൻ നല്‍കാതെ പോകാൻ ശ്രമിച്ചതിനെ തുടർന്ന് പമ്ബ് ജീവനക്കാരൻ തടയാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് അനിലിനെ ബോണറ്റിലിരുത്തി വാഹനം മുൻപിലേക്ക് എടുത്ത സന്തോഷ് 600 മീറ്റര്‍ ദൂരം ഇയാളെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഐ ജിയുടെ നിർദേശപ്രകാരം പ്രതിയെ സസ്‌പെൻഡ് ചെയ്തു.
.