പ്രണയവും കെട്ടിപ്പിടിച്ച് ചുറ്റിക്കറങ്ങലും ഒപ്പം കിടക്കലും ഒക്കെ പുതിയ തലമുറ യുവതി യുവാക്കൾക്കിടയിൽ ഇപ്പോൾ വലിയ ഗൗരവമുള്ള കാര്യമല്ല. പട്ടണങ്ങളിലും നഗരങ്ങളിലും ഇതിപ്പോൾ സ്ഥിരം കാഴ്ചയാണ്. ആരും ഇതൊന്നും ചോദ്യം ചെയ്യാൻ തയ്യാറാകില്ല. ഇപ്പോഴത്തെ നിയമം അങ്ങനെയൊക്കെയാണ് അതുകൊണ്ട് പരിധിവിട്ട ഏത് പ്രേമവും കണ്ടില്ല എന്ന് നടിക്കുകയാണ് മുതിർന്നവർ എല്ലാം.
ഏതായാലും പുതിയ തലമുറ യുവതി യുവാക്കൾക്കിടയിൽ പ്രണയം വ്യാപകമായി ഉണ്ട്. ചിലരെല്ലാം പ്രേമം മൂത്ത് എല്ലാം മറന്ന് ആണുങ്ങൾക്ക് ഒപ്പം കിടക്ക പങ്കിടാൻ വരെ ഒരു മടിയും കാണിക്കുന്നില്ല. ഇത്തരത്തിൽ ആത്മാർത്ഥ പ്രേമവുമായി ആറുവർഷം കെട്ടിപ്പിടിച്ച് നടന്ന യുവതി യുവാക്കൾ പ്രേമം പൊളിഞ്ഞപ്പോൾ തമ്മിലടിയുടെ സ്ഥിതിയിൽ എത്തി. ഇന്നലെ വരെ ചെയ്തതെല്ലാം മാറ്റിമറിച്ചു പീഡനം എന്ന വാക്കും ബലാൽസംഗം എന്ന വാക്കും ഒക്കെ ഉപയോഗിച്ച് യുവതി പോലീസിൽ എത്തി കാമുകനായിരുന്ന യുവാവ് തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് പരാതിയിൽ എഴുതി വെച്ചത്. ഏതായാലും ഈ പ്രകടനം ഒടുവിൽ കേസ് കോടതിയിൽ എത്തിയപ്പോൾ പൊളിയുന്ന സ്ഥിതി വന്നു.
കർണാടക ഹൈക്കോടതിയിലാണ് ഈ കേസ് എത്തിയത് പോലീസിൽ തനിക്കെതിരെ കള്ളക്കേസ് നൽകിയിരിക്കുന്നു എന്നും പ്രേമത്തിൽ ആയിരുന്ന ആറു വർഷക്കാലത്തിനിടയിൽ പരസ്പര സമ്മതത്തോടെയും ഇഷ്ടത്തോടെയും ആയിരുന്നു ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നത് എന്നും എന്നാൽ ഇപ്പോൾ കാമുകിയായ സ്ത്രീ താൻ ബലാൽസംഗം ചെയ്തു എന്ന് പറയുന്നത് വ്യാജമാണെന്നും പറഞ്ഞു കൊണ്ടാണ് കാമുകനായ യുവാവ് ഹൈക്കോടതിയിൽ എത്തിയത്.
എതിർകക്ഷിയായ കാമുകി പോലീസിന് നൽകിയ പരാതിയിൽ ആറു വർഷക്കാലത്തെ കൊടുമ്പിരിക്കൊണ്ട പ്രേമ വിശേഷങ്ങളും ആ അവസരങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും എല്ലാം കണക്കുകൾ നിരത്തി പറഞ്ഞിരുന്നു ഈ സത്യം പറയലാണ് യുവതിയെ ഒടുവിൽ അപകടത്തിൽ ആക്കിയത്.
യുവതി പോലീസിൽ സമർപ്പിച്ച കേസിൽ വഞ്ചന കുറ്റം ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ആണ് പോലീസ് എഴുതിച്ചേർത്തത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. ‘ അതുകൊണ്ട് തനിക്കുണ്ടായ അപമാനത്തിനും മാനസിക പീഡനത്തിനും പരിഹാരമായി പത്തുലക്ഷം രൂപ യുവാവ് നൽകണം എന്നാണ് പരാതിയിലൂടെ ആവശ്യപ്പെട്ടത്.
യുവാവ് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ വിശദമായ വാദം നടത്തിയ ജഡ്ജി എം നാഗ പ്രസന്ന യുവതിയുടെ അഭിഭാഷകൻ പറഞ്ഞ പല കാര്യങ്ങളും കാരണങ്ങൾ നിരത്തി തള്ളുകയാണ് ചെയ്തത്. കാമുകി കാമുകന്മാർ പ്രായപൂർത്തിയായ യുവതി യുവാക്കളാണ് ഇവർ പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തന്നെയാണ് വ്യക്തമായിരിക്കുന്നത്. ആറു വർഷത്തിലധികം ലൈംഗിക ബന്ധം ഉൾപ്പെടെയുള്ള പ്രേമ ബന്ധം തുടർന്നിരുന്ന യുവതി പ്രേമം തകർന്നപ്പോൾ പരസ്പര സമ്മതപ്രകാരം നടത്തിയ ലൈംഗിക ബന്ധങ്ങൾ ബലാൽസംഗമാണ് എന്ന് പറഞ്ഞ് പോലീസിനെ സമീപിക്കുന്നത് ന്യായമായ കാര്യമല്ല എന്നും ഇത് അംഗീകരിക്കാൻ കഴിയില്ല എന്നും വാദത്തിനിടയിൽ ജഡ്ജി വ്യക്തമാക്കി. മാത്രവുമല്ല നിയമത്തിന്റെ ദുരുപയോഗമാണ് യുവതി നടത്തിയിരിക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു.
നമ്മുടെ കേരളത്തിലും ഇതിനു സമാനമായ പല സംഭവങ്ങളും തുടർച്ചയായി ആവർത്തിക്കപ്പെടുന്നുണ്ട്. പുതിയ തലമുറയിൽ പെട്ട യുവതികളിൽ നല്ലൊരു വിഭാഗം വീട്ടുകാരും നാട്ടുകാരും അറിയാതെ അകലെയുള്ള സ്ഥലങ്ങളിൽ ജോലിയിലും മറ്റും കഴിയുന്ന അവസരങ്ങളിൽ യുവാക്കളുമായി അടുപ്പത്തിലാവുകയും ഈയടുപ്പം പിന്നീട് ലൈംഗികബന്ധങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ യുവതി യുവാക്കളാണ് ലിവിങ് ടുഗതർ തുടങ്ങിയ പുത്തൻ ഭാഷകൾ ഉപയോഗിച്ച് ഒരുമിച്ച് കഴിയുന്ന സമ്പ്രദായം സ്വീകരിച്ചുവരുന്നത്. ഇത്തരത്തിൽ പ്രേമത്തിലും പരിധിവിട്ട ബന്ധങ്ങളിലും എത്തിപ്പെടുന്ന യുവതി യുവാക്കൾ പിന്നീട് ചെറിയ കാരണങ്ങളുടെ പേരിൽ പോലും ബന്ധം ഉപേക്ഷിക്കുമ്പോൾ നഷ്ടപ്പെടുന്നത് പലപ്പോഴും യുവതികളുടെ ചാരിത്ര്യം ആയിരിക്കും. എന്നാൽ എന്തെങ്കിലും തരത്തിൽ മാനഹാനി ഉണ്ടാകുന്ന അവസ്ഥയിലേക്ക് യുവതി എത്തിയാൽ മാത്രമേ പരസ്യമായ പ്രതിഷേധത്തിനും പ്രതികരണത്തിനും തയ്യാറാവുകയുള്ളൂ. ഇത് സംഭവിക്കാത്ത സാഹചര്യങ്ങളിൽ മറ്റാരും അറിഞ്ഞിട്ടില്ല എന്ന ധാരണയോടു കൂടി പൊളിഞ്ഞ പ്രേമത്തിൻറെ ഇരകളായി ജീവിതം കഴിക്കുന്ന സ്ഥിതിയും ഉണ്ട്.
ഏതായാലും നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വിലക്ക് കൽപ്പിച്ചുകൊണ്ട് നിയന്ത്രണങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ വഴിവിട്ട ജീവിതത്തിലേക്ക് യുവതി യുവാക്കൾ നീങ്ങുന്നുണ്ട് എന്നത് കേരളത്തിലെ തന്നെ മെട്രോ നഗരങ്ങളിൽ പരിശോധിച്ചാൽ കണ്ടെത്താൻ കഴിയുന്ന കാര്യങ്ങളാണ്. ഇത്തരം ബന്ധങ്ങൾ തുടരുകയും യുവതി ഗർഭിണിയോ മറ്റെന്തെങ്കിലും തരത്തിലോ അപകട സ്ഥിതിയിൽ എത്തിയാൽ മാത്രമാണ് കേസുകളും ആയി രംഗത്ത് വരാറുള്ളത്. ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ ആകട്ടെ തെറ്റ് ചെയ്തില്ല എങ്കിൽ പോലും യുവാക്കൾ ആയിരിക്കും ശിക്ഷയ്ക്ക് വിധേയരാവുക. ഒരു കാര്യം കർണാടക ഹൈക്കോടതി എടുത്തു പറഞ്ഞത് യുവതി യുവാക്കളായ പുതിയ തലമുറ ശ്രദ്ധിക്കേണ്ടതാണ് അതിശക്തമായ പ്രണയബന്ധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ കിടക്ക പങ്കിടാനും ലൈംഗികബന്ധത്തിൽ ഏർപ്പെടുവാനും യുവതികൾ തയ്യാറാവുന്നത് അവർ തന്നെ അപകടം മനസ്സിലാക്കി നിയന്ത്രിക്കേണ്ട കാര്യമാണ്. സമൂഹം അംഗീകരിച്ചിട്ടുള്ള വിവാഹ ബന്ധത്തിലേക്ക് എത്തിച്ചേരുന്നതിന് ക്ഷമ കാണിക്കുകയും അതിനുശേഷം ലൈംഗിക ബന്ധം എന്ന കർശനമായ നിലപാട് യുവതികൾ സ്വീകരിക്കുകയും ചെയ്തില്ല എങ്കിൽ ഇപ്പോൾ ഈ കേസിന് ആസ്പദമായ രീതിയിലുള്ള അനുഭവങ്ങൾ ആവർത്തിക്കപ്പെടും. സ്ത്രീപുരുഷ അടുപ്പം ഉണ്ടായിക്കഴിഞ്ഞാൽ എല്ലാം മറന്നു കൊണ്ട് ലൈംഗികബന്ധങ്ങൾക്ക് വരെ തയ്യാറാവുകയും അത് കഴിയുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ഇഷ്ടക്കേടുകളോ തിരിച്ചടികളോ ഉണ്ടാകുമ്പോൾ പങ്കാളിയായ യുവാവിനെതിരെ പീഡനക്കേസ് പറഞ്ഞുകൊണ്ട് രംഗത്ത് വരുന്ന തന്ത്രം അംഗീകരിക്കാൻ കഴിയില്ല എന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിട്ടത്. യുവതിയുടെ പരാതി തള്ളുകയും യുവാവിന്റെ ഹർജി കോടതി അംഗീകരിക്കുകയും ചെയ്തത് ഭാവിയിലേക്കുള്ള ഒരു വിരൽ ചൂണ്ടൽ കൂടിയാണ് എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.