കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറിൻ്റെ നോവല്‍ ‘മരണവംശം’ സിനിമയാകുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
കാസർകോടിനും കർണാടകയ്ക്കും അതിരായി കിടക്കുന്ന ഏർക്കാന എന്ന സാങ്കല്‍പികദേശത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് തലമുറയുടെ സ്നേഹബന്ധത്തിൻറേയും പ്രതികാരത്തിൻറേയും കഥ പറയുന്ന നോവലാണ് ‘മരണവംശം’. മാതൃഭൂമി ബുക്സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി.വി.ഷാജികുമാറിന്റെ ആദ്യനോവല്‍ കൂടിയാണ് ‘മരണവംശം’.
പൂർണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്ന പെണ്ണും പൊറാട്ടുമാണ് രാജേഷ് മാധവന്റേതായി പുറത്തിറങ്ങിയ ആദ്യസിനിമ. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, 18+, മദനോല്‍സവം, ന്നാ താൻ കേസ് കൊട്, കനകം കാമിനി കലഹം, മിന്നല്‍ മുരളി എന്നീ സിനിമകളിലൂടെ അഭിനയരംഗത്ത് സജീവമായയാളാണ് രാജേഷ് മാധവൻ.