വൈകിട്ട് ആറുമണി കഴിഞ്ഞാൽ കേരളത്തിലെ സ്വീകരണമുറികളിൽ എല്ലാം പെണ്ണുങ്ങൾ കാവലിരുപ്പാണ്. മാറിമാറി വരുന്ന സീരിയലുകളിൽ കണ്ണുനട്ട് കാത്തിരിക്കുകയാണ്. നായകൻ നായികയെ പിരിയുമോ, പുതിയ പ്രേമം വരുമോ, അമ്മായിയമ്മ മരുമകൾക്ക് വിഷം കൊടുക്കുമോ, കാമുകൻ ഒളിച്ചോടുമോ, ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടി ടെലിവിഷനു മുന്നിൽ കാത്തിരിക്കുന്ന സ്ത്രീ പ്രേക്ഷകരുടെ കാലം തുടങ്ങിയിട്ട് ഏറെയായി.
കേരളത്തിലെ എന്റർടൈൻമെന്റ് ചാനലുകളിൽ ആണ് സീരിയലുകളുടെ തള്ളിക്കയറ്റം നടക്കുന്നത്. ഒരു സീരിയൽ ചാനലിൽ തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കണമെങ്കിൽ ഒന്നുകിൽ നിർമ്മാതാവ് ഇല്ലാതാകണം. അതല്ലെങ്കിൽ ചാനൽ അടച്ചുപൂട്ടണം. ഇത് രണ്ടും ഇല്ലാതെ ഒരു മലയാള സീരിയലും അന്ത്യം കാണാറില്ല. ഏതെങ്കിലും ഒരു കുടുംബത്തിൻറെ കഥ പറഞ്ഞ തുടങ്ങുന്ന സീരിയൽ മാറിമാറിവരുന്ന കുടുംബങ്ങളിലൂടെയും മാറിക്കൊണ്ടിരിക്കുന്ന പ്രേമങ്ങളുടെയും പ്രേമനൈരാശ്യത്തിന്റെയും സ്വത്തു തർക്കത്തിന്റെയും അപ്പൻ മക്കൾ തർക്കത്തിന്റെയും ഒക്കെ നീണ്ടുനീണ്ടു പോകുന്ന കഥകളിലൂടെ തുടരുന്ന കാഴ്ചയാണ് സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു സീരിയൽ തുടങ്ങി നാലാം വർഷം കഴിയുമ്പോഴും കഥയ്ക്ക് ഒരു അന്ത്യവും ഇല്ലാതെ തുടരുമ്പോഴും ഒരു മടിയുമില്ലാതെ അതിനു മുമ്പിൽ കാത്തിരിക്കാൻ സ്ത്രീ പ്രേക്ഷകർ ഉണ്ടാകുന്നു എന്നതാണ് വിശ്വസിക്കാൻ കഴിയാത്ത വസ്തുത. നീണ്ട നീണ്ട പോകുന്ന ചാനലുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുകയും അതുവഴി ചാനൽ റേറ്റിംഗ് കൂട്ടുകയും ഈ അവസരം മുതലെടുത്തുകൊണ്ട് പരസ്യ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഏർപ്പാടാണ് മലയാള ടെലിവിഷൻ മേഖലയിൽ തുടർന്നുവരുന്നത്.
ഏതായാലും മലയാളത്തിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചാനലായ ഏഷ്യാനെറ്റ് കാണിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സീരിയൽ ഇപ്പോൾ വലിയ വിവാദത്തിൽ വന്നിരിക്കുകയാണ്. സീരിയലിൽ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന നടിമാർ തമ്മിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ പൊരിഞ്ഞ അടി നടത്തിയതാണ് വാർത്തയായി വന്നിരിക്കുന്നത്. ചെറിയ തോതിലുള്ള അടിയൊന്നും ആയിരുന്നില്ല എന്നും രണ്ടു നടികൾക്കും കാര്യമായി പരിക്കുപറ്റി എന്നും പുറത്ത് അറിഞ്ഞാൽ നാണക്കേട് ആവും എന്നതുകൊണ്ട് രഹസ്യ ചികിത്സ തേടിയിരിക്കുകയാണ് എന്നും ആണ് വാർത്ത. അതുപോലെതന്നെ തമ്മിലടി രൂക്ഷമായിരുന്നെങ്കിലും പോലീസിൽ പരാതിപ്പെടാൻ ആരും തയ്യാറായില്ല എന്നതും നാണക്കേട് ഭയന്നുകൊണ്ടുതന്നെ ആയിരിക്കണം.
ചില്ലറക്കാരായ പെണ്ണുങ്ങൾ ഒന്നും അല്ല ഈ സീരിയൽ ലൊക്കേഷനിൽ തമ്മിലടിച്ചത്. മലയാളത്തിലെ സൂപ്പർ സ്റ്റാറായ മോഹൻലാലിന് ഒപ്പം നായികയുടെ വേഷം അഭിനയിച്ച ആളാണ് അടിവച്ചതിൽ ഒരാളായ രഞ്ജിനി. തമ്മിലടിക്ക് മറുവശത്ത് വന്നത് സജിത ബേട്ടി എന്ന മറ്റൊരു സിനിമ സീരിയൽ താരം ആണ്.
സീരിയൽ നടികളുടെ തമ്മിലടിക്ക് വഴിയൊരുക്കിയ കാരണം കേട്ടാൽ ആരും നിർത്താതെ ചിരിച്ചു പോകും. സിനിമ സീരിയൽ രംഗത്തേക്ക് ഈ രണ്ടു നടികളും എപ്പോഴാണ് കടന്നുവന്നത് എന്നും ആരാണ് സീനിയർ എന്നതും തമ്മിലുള്ള വാക്കു തർക്കമാണ് പൊരിഞ്ഞ അടിയിലേക്ക് മാറിയത് എന്നാണ് ലൊക്കേഷനിൽ നിന്നും ആൾക്കാർ പറയുന്നത്.
ഏതായാലും അതിശക്തമായ നടിമാരുടെ തമ്മിലടിയിലൂടെ സീരിയലിൻ്റെ ചിത്രീകരണം തടസ്സപ്പെട്ടു. ഇതോടുകൂടി ഷൂട്ടിംഗ് നിർത്തിവെക്കുന്ന സാഹചര്യവും ഉണ്ടായി എന്നാണ്. ഇനി ചിത്രീകരണം വീണ്ടും തുടങ്ങുക എന്ന കാര്യത്തിൽ നിർമ്മാതാവിന് പോലും ഉത്തരമില്ല. കാരണം തമ്മിലടിച്ച് പിരിഞ്ഞ നായിക നടിമാർ പരസ്പരം കണ്ടാൽ മിണ്ടാൻ ആവാത്ത വിധത്തിൽ അകന്നു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വളരെ പ്രശസ്തമായ നിരവധി മലയാള സിനിമകൾ നിർമ്മിച്ചിട്ടുള്ള നിർമാതാവാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സീരിയലും നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രശസ്തമായ പെരുന്തച്ചൻ എന്ന ചിത്രം നിർമ്മിച്ച ഭാവ ചിത്ര ഫിലിംസിന്റെ ഉടമ ജയകുമാർ ആണ് ഈ സീരിയലിന്റെ നിർമാതാവ്. നിരവധി സൂപ്പർതാരങ്ങളെ വരെ അണിനിരത്തി നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള തനിക്ക് നടിമാർ തമ്മിലടിച്ച് ഷൂട്ടിംഗ് മുടങ്ങുന്ന അനുഭവം ആദ്യമായിട്ടാണ് ഉണ്ടാകുന്നത് എന്നാണ് ഈ വിഷയത്തിൽ ജയകുമാർ പ്രതികരിച്ചത്
ടെലിവിഷൻ സീരിയലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതിന്റെ പേരിൽ നിർമാതാവിലാണ് യഥാർത്ഥത്തിൽ കണ്ണുനിറയുക എങ്കിലും ഇതൊന്നുമല്ല കേരളത്തിലെ അമ്മ പെങ്ങന്മാരുടെ അവസ്ഥ. ആറുമണി കഴിഞ്ഞാൽ ടെലിവിഷൻ മുന്നിൽ കരയാൻ തയ്യാറായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സീരിയൽ പ്രേമികൾക്ക് സീരിയൽ സംപ്രേഷണം മുടങ്ങിയതിന്റെ പേരിൽ കണ്ണുനിറയുന്ന സാഹചര്യം ഉണ്ടാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം. വിദ്യാഭ്യാസപരമായിട്ടും സാമൂഹ്യമായും വളരെ വലിയ ഉയരങ്ങളിൽ നിൽക്കുന്ന മലയാളികളിലെ സ്ത്രീ സമൂഹമാണ് യാതൊരു കഥയുമില്ലാത്ത സീരിയൽ കഥകളുടെ പിന്നാലെ പോകുന്നത് എന്ന കാര്യവും ഇവിടെ പ്രസക്തമാണ്. വല്ലപ്പോഴും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചുരുക്കം ചില കുടുംബ കഥകളാണ് പ്രേക്ഷകരിൽ കണ്ണുനിറയുന്ന സ്ഥിതി ഉണ്ടാക്കാറുള്ളത്. എന്നാൽ രണ്ടു പതിറ്റാണ്ടിലധികമായി മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ സീരിയലുകളിൽ വഴി നിരന്തരം കേരളത്തിലെ ഒന്നാന്തരം പെണ്ണുങ്ങളെ വെറുതെ വെറുതെ കരയിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.