കാസർകോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഒരു വാർഡില്‍ ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്.
കാസർകോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേൻ ഡിവിഷനിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം കിട്ടിയത്.
മുസ്ലിംലീഗ്, സ്വതന്ത്രസ്ഥാനാർഥി, ബി.ജെ.പി എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 447 വോട്ട് നേടിയാണ് ലീഗ് സ്ഥാനാർഥി കെ.എം ഹനീഫ് ജയിച്ചത്.
സ്വതന്ത്രസ്ഥാനാർഥി പി.എം ഉമൈർ 128 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാർഥി എൻ.മണിക്കാണ് 1 വോട്ട് ലഭിച്ചത്.