ക്രിസ്തീയ മതമേധാവികൾ വ്യഭിചാരികളും ക്രിമിനലുകളും

സിസ്റ്റർ ടീനയുടെ പ്രസംഗം വയറലായിരിക്കുന്നു

ലോകമാകെ വിശ്വാസികളും ആരാധകരും ഉള്ള ക്രിസ്തീയ സഭയുടെ കേരളഘടകത്തിൽ ആശ്വാസമല്ലാത്ത എന്തൊക്കെയോ സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്നു എന്ന് തെളിവുകൾ നിരത്തി പ്രസംഗിക്കുന്ന സിസ്റ്റർ ടീനയുടെ വീഡിയോ ലോകമാകെ പരക്കുകയാണ് മലയാളത്തിൽ സിസ്റ്റർ പ്രസംഗിക്കുന്ന വീഡിയോയിൽ ക്രിസ്തീയ സഭയുടെ നേതാക്കളായി നടക്കുന്നവരെല്ലാം വ്യഭിചാരികളും ക്രിമിനലുകളും ആണ് എന്ന് വ്യക്തമാക്കുകയാണ് മനുഷ്യനെ കൊല്ലുന്ന വിഷയത്തേക്കാൾ കടുപ്പമുള്ള വിഷങ്ങളാണ് സഭയ്ക്കകത്ത് പുരോഹിത വേഷം ധരിച്ച് വിലസുന്നത് എന്നാണ് സിസ്റ്റർ തൻറെ പ്രസംഗത്തിലൂടെ വെളിപ്പെടുത്തുന്നത്

മനുഷ്യജീവിതത്തിന്റെ സന്മാർഗ പാതയൊരുക്കാൻ കർത്താവ് പത്തു കൽപ്പനകൾ പുറപ്പെടുവിച്ചിട്ടുണ്ട് ഈ 10 കൽപ്പനകൾ വിശ്വാസികൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന മേധാവികളും പുരോഹിതന്മാരും ചെയ്യുന്നത് എന്താണ് എന്ന് സമൂഹം തിരിച്ചറിയണം പള്ളികളിൽ നടക്കുന്ന മാമോദിസ അടക്കമുള്ള കൂദാശ കർമ്മങ്ങളും മറ്റും പണം സമ്പാദിക്കാനുള്ള വഴികൾ മാത്രമായി മാറിയിരിക്കുകയാണ് ആദ്ധ്യാത്മികതയുടെ പരിശുദ്ധിയും ശീലവും എന്നുള്ള പല പുരോഹിതന്മാരിലും ഇല്ല മതം ഇന്ന് ഒരു തട്ടിക്കൂട്ട് സംവിധാനമായി അധപതിച്ചിരിക്കുന്നു തെറ്റ് ചെയ്തിട്ട് മറ്റുള്ളവരെ പഴിചാരി മാന്യന്മാരായി നടക്കുന്ന പുരോഹിതന്മാരാണ് പല പള്ളികളിലും വിശ്വാസികളെ നേർവഴി പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നും സിസ്റ്റർ പറയുന്നുണ്ട്

ക്രിസ്തീയ മതപ്രചരണത്തിനും സേവനത്തിനും വേണ്ടി ജീവൻ അർപ്പിച്ച കന്യാസ്ത്രീകൾ ആണ് സഭയ്ക്കകത്ത് നടക്കുന്ന ദുഷ്ട പ്രവർത്തികളുടെ ഇരകളായി മാറിക്കൊണ്ടിരിക്കുന്നത് പുരോഹിതന്മാർ അടക്കമുള്ള മതമേധാവികൾ കന്യാസ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. സഹകരിക്കുമ്പോൾ ചില ദുർബലരായ കന്യാസ്ത്രീകൾ ആത്മഹത്യക്ക് വരെ ഒരുങ്ങുന്നുണ്ട് എന്നാൽ സത്യം മറ്റൊരു വശത്താണ് കേരളത്തിൽ നടക്കുന്ന കന്യാസ്ത്രീകളിൽ പലരുടെയും ആത്മഹത്യകൾ യഥാർത്ഥത്തിൽ ആത്മഹത്യ അല്ല കൊലപാതകങ്ങളാണ് എന്നതാണ് ശരി സിസ്റ്റർമാരുട ദുരൂഹ മരണങ്ങൾക്കു പിന്നിൽ വൈദികരുടെയോ മതമേധാപികളുടെയോ പങ്ക് ഉറപ്പാണ് എന്നാൽ വളരെ വിദഗ്ധമായി കന്യാസ്ത്രീകളുടെ മരണങ്ങളെ ആത്മഹത്യകൾ ആക്കി മാറ്റുന്നതിന് തെളിവുകൾ എല്ലാം നശിപ്പിക്കുന്ന പ്രവണതയാണ് സഭയിൽ തുടർന്നുവരുന്നത് എന്നും സിസ്റ്റർ പറയുന്നുണ്ട് കേരളത്തിൽ മാത്രം നടന്ന കന്യാസ്ത്രീകളുടെ 32 മരണങ്ങൾ സംബന്ധിച്ച രേഖകളും തെളിവുകളും തൻറെ കൈവശമുണ്ട് എന്നുകൂടി സിസ്റ്റർ വെളിപ്പെടുത്തുന്നു

എല്ലാവർക്കും അറിയാവുന്നതുപോലെ കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ഒരു കന്യാസ്ത്രീ മഠത്തിൽ സ്ഥിരമായി സന്ദർശനം നടത്തുകയും അവിടെ ഒരു കന്യാസ്ത്രീയെ ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിക്കുകയും ഇതിൽ പ്രതിഷേധം ഉയർന്നപ്പോൾ ജയിൽവാസത്തിന് വരെ വഴിയൊരുങ്ങുകയും ചെയ്ത ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾ നേരിട്ടു കണ്ടതാണ് സിസ്റ്റർ അഭയ മരണപ്പെട്ടതല്ല കൊല ചെയ്തതാണ് എന്ന വാദവും കേസും ഇപ്പോഴും നിലനിൽക്കുന്നുണ്ട് കഴിഞ്ഞ ദിവസമാണ് പാലാക്ക് അടുത്ത ഒരു ധ്യാനകേന്ദ്രത്തിൽ ഒരു കന്യാസ്ത്രീ കെട്ടിത്തൂങ്ങി ആത്മഹത്യ നടത്തിയത് ഇത്തരം മരണങ്ങളുടെയും ആത്മഹത്യകളുടെയും പിന്നിൽ ഉള്ള യഥാർത്ഥ കാരണക്കാർ പുറത്തുള്ളവരല്ല എന്ന വാദമാണ് സിസ്റ്റർ ടീന വീഡിയോയിലൂടെ നിരത്തിയിരിക്കുന്നത്

വളരെ വിദഗ്ധമായും ആസൂത്രിതമായും കൊലപാതകങ്ങളെ ആത്മഹത്യകൾ ആക്കി മാറ്റുവാൻ വൈദികർ അടക്കമുള്ള സഭാപ്രവർത്തകർക്ക് കഴിയുന്നുണ്ട് എന്ന് കാര്യവും ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട് നമ്മുടെ നാട്ടിൽ നിയമവും കോടതികളും ഉണ്ടെങ്കിലും യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാവുന്നത് എന്നുകൂടി പറയുന്ന സിസ്റ്റർ ടീന സഭയോടുള്ള കൂറും ആദരവും സേവന മനസ്സും പ്രകടിപ്പിച്ചു കൊണ്ടാണ് ഈ വീഡിയോ അവസാനിപ്പിക്കുന്നത് കീഴിൽ ഒരു സന്യാസിനിയായി സേവനം നടത്തുവാനും അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുവാനും ഇന്നുവരെ ശ്രമിച്ചിട്ടുള്ള ഒരാളാണ് ഞാൻ എന്ന് പറഞ്ഞുകൊണ്ട് ഇനിയും സഭയുടെ നീതിയും നിയമവും അനുസരിച്ചു തന്നെ മുന്നോട്ടു പ്രവർത്തിക്കുമെന്നും സിസ്റ്റർ ടീന പറയുന്നുണ്ട്

സമീപകാലത്തായി കേരളത്തിൽ ക്രിസ്തീയ സഭയുടെ അകത്തളങ്ങളിൽ ആശാസ്യം അല്ലാത്ത പലതും നടക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു പള്ളികളുടെ അവകാശം സംബന്ധിച്ച് ഉള്ള തർക്കത്തിൽ വിശ്വാസികൾ തെരുവിൽ തല്ലുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട് അതുപോലെതന്നെ കുർബാന അർപ്പിക്കുന്ന സമ്പ്രദായത്തിന്റെ പേരിൽ വൈദികരടക്കം അൾത്താരയിൽ തമ്മിൽ തല്ലുന്ന രംഗങ്ങൾ പോലും പുറത്തുവന്ന അവസ്ഥ ഉണ്ടായി ഒരു കാര്യം കൃത്യമായി പറയുവാൻ കഴിയും കേരളത്തിലെ ക്രിസ്തുമത വിശ്വാസികളും സഭയും വളരെ കർശനമായ നിയന്ത്രണങ്ങളിലും നല്ല പ്രവർത്തികളിലും മുന്നോട്ട് നീങ്ങിയ സംവിധാനം ആയിരുന്നു എന്നാൽ ഈ സഭകളുടെ എല്ലാം പരമാധ്യക്ഷൻ മാരെ പോലും വെല്ലുവിളിക്കുന്ന വൈദികരും വിശ്വാസികളും സഭയിലെ കെട്ടുറപ്പും അച്ചടക്കവും ഇല്ലാതാക്കുന്നു എന്നത് സമൂഹവും കൂടി തിരിച്ചറിയേണ്ട കാര്യമാണ് തൻറെ ജീവിതം മുഴുവൻ മനുഷ്യർക്ക് വേണ്ടിയും മാറ്റിവെച്ച ത്യാഗത്തിന്റെ അവസാന രൂപമായ യേശുദേവന്റെ പേരിൽ സഭകളും വിശ്വാസികളും വൈദികരും തമ്മിൽ തല്ലുകയും സഭകളുടെ കീഴിലും പള്ളികളിലും സ്ഥാപനങ്ങളിലും അടക്കം ദൈവ ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിക്കുന്ന കന്യാസ്ത്രീകൾക്ക് സ്വൈര്യമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത് ശരിയല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തുമതത്തിൻ്റെ വഴിത്താരകളിൽ നടന്നു നീങ്ങുന്ന എല്ലാരും ശ്രദ്ധിച്ചാൽ നല്ലതുതന്നെ