അസാധാരണമായ അഭിനയ ശേഷിയും ഭാവ അഭിനയത്തിന്റെ പൂർണ്ണതയും മഞ്ജു വാര്യർ എന്ന സിനിമാനടിയുടെ സവിശേഷതയാണ് ഏതു വേഷം കൈകാര്യം ചെയ്യുമ്പോഴും ആ കഥാപാത്രമായി മാറുവാനുള്ള അത്ഭുത സിദ്ധിയുള്ള നടിയാണ് മഞ്ജു വാര്യർ ദിലീപും മായുള്ള വിവാഹശേഷം കുറച്ചു കാലം മലയാള സിനിമ വേദിയിൽ നിന്നും മഞ്ജു വാരിയർ അകന്നുനിന്നു എങ്കിലും വിവാഹബന്ധം വേർപെട്ട ശേഷം ചലച്ചിത്രലോകത്തേക്ക് തിരികെ എത്തിയ മഞ്ജു വാര്യരെ കാത്തിരുന്നത് നിരവധിയായ ഗൗരവമുള്ള കഥാപാത്രങ്ങൾ ആയിരുന്നു വിവാഹത്തിന് മുൻപുള്ള മഞ്ജുവാര്യരേക്കാൾ മികച്ച അഭിനേത്രിയായി മാറിയ മഞ്ജുവിനെയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടത് താൻ അഭിനയിച്ച മലയാള ചിത്രങ്ങൾ വമ്പൻ വിജയം നേടി ജനഹൃദയങ്ങളിൽ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ച മഞ്ജു വാര്യർക്ക് ആസ്വാദകർ പകർന്നു നൽകിയ പേരായിരുന്നു ലേഡി സൂപ്പർസ്റ്റാർ എന്നാൽ ഈ ലേഡീസ് സൂപ്പർസ്റ്റാർ പ്രയോഗത്തെയും വിശേഷണത്തെയും തള്ളിക്കളയാൻ തയ്യാറായിരിക്കുകയാണ് മഞ്ജു വാര്യർ താൻ വെറും ഒരു ചലച്ചിത്ര നടി മാത്രമാണ് എന്നും തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ പരമാവധി ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും വ്യക്തമാക്കുന്ന മഞ്ജു വാര്യർ തനിക്ക് പുതിയ പദവികളല്ല മലയാളികളുടെ സ്നേഹമാണ് ഏറെ ഇഷ്ടം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്
കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാള സിനിമാ വേദിയിൽ നിരവധി നായികമാരായി നടികൾ എത്തിയിട്ടുണ്ട് ഇങ്ങനെ കടന്നുവന്ന പല നടികളും ചുരുക്കം ചിത്രങ്ങളുടെ അഭിനയങ്ങൾക്കപ്പുറം കടന്നു വരാൻ കഴിയാതെ രംഗം വിട്ട അനുഭവമാണ് ഉണ്ടായിട്ടുള്ളത് ഇത്തരത്തിൽ നിരവധി സിനിമാനടികൾ കടന്നുവന്നപ്പോഴും മഞ്ജു വാര്യർ എന്ന നടി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കുതിച്ചുപായുന്ന അനുഭവമാണ് ഉണ്ടായത് മലയാള സിനിമ ലോകത്ത് ഉറച്ചു നിന്നുകൊണ്ട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മഞ്ജു വാരിയർ ഇന്ന് മലയാളത്തിൻറെ മാത്രം ചലച്ചിത്രതാരം അല്ല തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ അന്യഭാഷ സിനിമാ ലോകത്തേക്ക് കൂടി മഞ്ജു വാര്യർ ചുവടു വച്ചിരിക്കുകയാണ് തമിഴ് സിനിമയിൽ മഞ്ജു വാര്യർ നായിക കഥാപാത്രത്തെ അവതരിപ്പിച്ച രജനീകാന്തിനൊപ്പം അഭിനയിച്ച സിനിമ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മലയാളത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രമാണ് മഞ്ജു വാര്യർ ഒടുവിൽ അഭിനയിച്ച് അവസാനിപ്പിച്ചത്
സ്കൂൾ യുവജന വേദിയിൽ കലാതിലക പട്ടം സ്വന്തമാക്കി സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ ചലച്ചിത്രതാരമായ ദിലീപിനൊപ്പം നായിക നായകന്മാരായി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങുകയും ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയം സ്വന്തമാക്കുകയും ചെയ്ത അവസരത്തിലാണ് ദിലീപ് മഞ്ജു വാര്യർ കുടുംബ ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നത് മഞ്ജു വാര്യരെ വേർപെട്ടുകൊണ്ട് സിനിമാതാരമായ കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്യുന്ന സാഹചര്യമാണ് പിന്നീട് മലയാളികൾ കണ്ടത്
പ്രേക്ഷക മനസ്സുകളിൽ ഒരിക്കലും മായാത്ത മുദ്ര പതിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളെ മഞ്ജു വാരിയർ അവതരിപ്പിച്ചിട്ടുണ്ട് നാടൻ കഥാപാത്രങ്ങളും അവരുടെ ശീലവും ശൈലിയും കൃത്രിമം എന്ന് തോന്നാത്ത വിധത്തിൽ തന്മയത്വമായി അഭിനയിക്കുന്നു എന്നതാണ് മഞ്ജു വാര്യർ എന്ന നടിയുടെ പ്രത്യേകത ഏത് കഥാപാത്രത്തെയും അതിൻറെ തനി സ്വരൂപത്തിൽ അവതരിപ്പിക്കാൻ അവർക്ക് അസാധാരണമായ കഴിവുണ്ട് ഭാവ പ്രകടനങ്ങളിലും സംഭാഷണത്തിലെ ചടുലതയും മറ്റു നടികളിൽ നിന്നും മഞ്ജു വാര്യരെ മാറ്റിനിർത്തുന്നു ഇതെല്ലാമാണ് മലയാളികളുടെ ഇഷ്ടതാരമായി മഞ്ജുവാര്യർ മാറുന്നതിന് കാരണമായത് മലയാളികൾ ഏറെ ഇഷ്ടത്തോടെയും സ്നേഹത്തോടെയും ആണ് മഞ്ജു വാര്യരെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് കയറ്റി ഇരുത്തിയത് എന്നാൽ ഈ പ്രയോഗം തന്നിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നും സമൂഹമാധ്യമങ്ങൾ വഴിയും മറ്റുമുള്ള ഈ പ്രയോഗങ്ങൾ ആവർത്തിക്കരുത് എന്നും ആണ് മഞ്ജു വാര്യർ ഇപ്പോൾ പരസ്യമായി അഭ്യർത്ഥിച്ചിരിക്കുന്നത്