മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ മാർ, എംപിമാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കന്മാർ അവരുടെ ആസ്ഥാനങ്ങലും കൊണ്ടും നിറഞ്ഞുനിൽക്കുന്ന മഹാനഗരമാണ് തിരുവനന്തപുരം…. കഴിഞ്ഞ കുറച്ചുകാലമായി ഈ തലസ്ഥാന നഗരം പേരുദോഷങ്ങൾ കൊണ്ട് പേരെടുത്ത് വരികയാണ്…. നഗരത്തിലെ ജനങ്ങൾക്ക് ഓരോ സുപ്രഭാതങ്ങളും ദുരിതങ്ങളുടേതായി മാറുന്ന അവസ്ഥയാണ് തുടർന്നുകൊണ്ടിരിക്കുന്നത്…. ഒരു വലിയ മഴ പെയ്താൽ മുഖ്യമന്ത്രിയും മുണ്ട് മടക്കി കുത്തി നീന്തി നടക്കേണ്ട അവസ്ഥയാണ് …. മാലിന്യം നിറഞ്ഞ മൂക്കുപൊത്തി അല്ലാതെ ഒരു നിരത്തിലും നടക്കുവാൻ കഴിയാത്ത ഗതികേട്….. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ വണ്ടിയോടിക്കണമെങ്കിൽ ആദ്യം സർക്കസ് പഠിക്കണം എന്ന് അവസ്ഥ….. ഏതായാലും നഗരവാസികളുടെ ദുരിതവും ദുഃഖങ്ങളും കണ്ടു മടുത്ത സാക്ഷാൽ അനന്തപത്മനാഭൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ണും പൂട്ടി കിടക്കുകയാണ്….. ജനം ദുരിതത്തിലൂടെ ഓരോ നാളും നടന്നു നീങ്ങുമ്പോൾ ഇവിടെ ഒരു പ്രശ്നവുമില്ല എല്ലാം സുഗമവും സുന്ദരവും ആണ് എന്ന് പറഞ്ഞ് നടക്കുന്ന ഒരാൾ ഉണ്ട്…. മറ്റാരുമല്ല തിരുവനന്തപുരം
നഗരത്തിന്റെ ഭരണം നടത്തുന്ന കോർപ്പറേഷൻ മേയർ ആയ ആര്യ രാജേന്ദ്രൻ ആണ് ഈ പറയുന്ന ആൾ
തിരുവനന്തപുരം നഗരസഭയുടെ മേയർ ആയി ആര്യ രാജേന്ദ്രൻ ചുമതലയേറ്റപ്പോൾ മാധ്യമങ്ങളിലെല്ലാം അതൊരു വലിയ ഒരു വാർത്തയായി മാറി ….രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അസാധാരണ നേട്ടമാണത്രേ ആര്യ രാജേന്ദ്രൻ നേടിയത്…. മാധ്യമങ്ങളുടെ ഈ പുകഴ്ത്തലും പൊക്കി പറയലും ഒക്കെ പുറത്തുവന്നപ്പോൾ മേയർ ആയ ആര്യ സകലതും മറക്കുന്ന സ്ഥിതിയിലേക്ക് മാറി….. അവിടെന്ന് ഇങ്ങോട്ട് പിന്നെ വിവാദങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു….. നഗരഭരണം താളം തെറ്റി എന്ന് പ്രതിപക്ഷം മാത്രം ആദ്യഘട്ടങ്ങളിൽ പറഞ്ഞിരുന്നു….. ഇപ്പോൾ കോർപ്പറേഷനിലെ മുഴുവൻ നഗരവാസികളും ഒരുമിച്ച് പറയുന്ന സാഹചര്യവും ഉണ്ടായിരിയ്ക്കുകയാണ് … ഇതൊക്കെ നടക്കുമ്പോഴും ഒരു മഹാത്ഭുതം കണക്ക് നമ്മുടെ മേയർ ഒരു മുടക്കും ഇല്ലാതെ മുടന്തൻ ന്യായങ്ങളും കുറച്ചൊക്കെ തട്ടിപ്പ് പ്രസ്താവനകളും നടത്തി മുന്നോട്ടുപോയികൊണ്ടിരിക്കുന്നു
തിരുവനന്തപുരം നഗരസഭയുടെ മേയാർ കസേര ദൈവം തമ്പുരാൻ നേരിട്ട് നൽകിയ ഒന്നാണ് എന്ന രീതിയിലാണ് പലപ്പോഴും മെയർ പ്രവർത്തിക്കുന്നത്….. ഇപ്പോൾ വന്നു വന്ന് ആര്യ രാജേന്ദ്രനെ മേയർ പദവിയിൽകയറ്റി ഇരുത്തിയ സ്വന്തം പാർട്ടിയുടെ നേതാക്കൾ വരെ മേയറെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിൽ ആയിരിക്കുന്നു…. സിപിഎം ജില്ലാ കമ്മിറ്റിയുടെ മുതിർന്ന പല നേതാക്കളും നേരുടെ പ്രവർത്തന ശൈലിയിൽ പ്രതിഷേധം ഉള്ളവരാണ്…… ജില്ലാ കമ്മിറ്റി നേതൃയോഗത്തിൽ മേയറെ മാറ്റണം എന്ന ആവശ്യം വരെ പലതവണ ഉയർന്നതാണ്…. എന്നാൽ നഗരസഭയിലെ അംഗങ്ങളുടെ കാര്യം പരിശോധിക്കുമ്പോൾ പാർട്ടി നേതാക്കൾ ആശയക്കുഴപ്പത്തിൽ ആകും…. കഴിഞ്ഞ തെരഞ്ഞെടുപ്പ് അവസരത്തിൽ ഭൂരിപക്ഷം കിട്ടിയാൽ മേയർ ആക്കുവാൻ പാർട്ടി കണ്ടിരുന്നത് മറ്റൊരു സ്ത്രീയെ ആയിരുന്നു…. എന്നാൽ അവർ വിജയിച്ചില്ല….. മേയർ പദവി സ്ത്രീസംവരണത്തിൽ ആയതിനാൽ ജയിച്ചു വന്ന ഒരു പുരുഷ അംഗത്തിനും മേയറാകാൻ കഴിയാത്ത സ്ഥിതിയും വന്നു….. അങ്ങനെയാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ ജയിച്ച ആര്യ രാജേന്ദ്രൻ ലോട്ടറി അടിച്ചത്…..
മാധ്യമ വാർത്തകളിലും പൊതുജനങ്ങളുടെ പരാതികളിലും തർക്കിച്ചും വഴക്കിട്ടും നീങ്ങുന്ന മേയർ ഒടുവിൽ കുരുക്കിൽ ആയത് ആമ ഇഴഞ്ചാൻ തോട്ടിൽ ഒരു ശുചീകരണ തൊഴിലാളിയായ ജോയി വെള്ളത്തിൽ മുങ്ങി മരണപ്പെട്ട അവസ്ഥ ഉണ്ടായപ്പോൾ ആണ്….. ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി എവിടെയെന്ന് തിരയാൻ പോലും സാധിക്കാത്ത വിധം മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞുനിന്ന ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒരാൾക്കും ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത്…… നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം എല്ലാ മാലിന്യവും ഈ തോട്ടിൽ കുമിഞ്ഞുകൂടി എന്നും മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും ഉണ്ടായ കോർപ്പറേഷന്റെ പിടിപ്പുകേടുകളാണ് കാരണമെന്നും പൊതുവേ പരാതി ഉയർന്നപ്പോൾ മേയറുടെ നാവ് അടയുന്ന സ്ഥിതി വന്നു…. മാലിന്യ സംസ്കരണത്തിൽ ഒന്നും ചെയ്യാത്ത നഗരസഭ എന്ന പരാതി പരാതി മുഴുവൻ ജനങ്ങളിൽ നിന്നും ഉയർന്നുവന്നു….
നഗരത്തിൽ പ്രാധാന്യമുള്ള രണ്ട് ജലഗതാഗത മാർഗ്ഗങ്ങളാണ്ആമ ഇഴഞ്ചാൻ തോടും, പാർവതി പുത്തനാർ തോടും ….ഇത് രണ്ടും മാലിന്യം കൊണ്ട് നിറഞ്ഞ കിടക്കുകയാണ്…. 2011 ൽ കരിക്കകം തോട്ടിൽ സ്കൂൾ ബസ് മറിഞ്ഞു കുട്ടികൾ മരിക്കുന്ന സംഭവം വരെ ഉണ്ടായതാണ്
ആര്യ രാജേന്ദ്രൻ കോർപ്പറേഷൻ മേയർ ആയശേഷം ആദ്യം ഉണ്ടാവുന്ന വലിയ വിവാദം ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നു എന്നതായിരുന്നു,,,,, പിന്നീട് ഇങ്ങോട്ട് കഴിഞ്ഞ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ എല്ലാ വിഷയങ്ങളിലും വിവാദ കഥാപാത്രമായി മാറുകയായിരുന്നു ആര്യ രാജേന്ദ്രൻ,,,,, തലസ്ഥാനത്ത് നഗര ഹൃദയത്തിൽ ഒരു ട്രാൻസ്പോർട് ബസ് മേയറുടെ കാറിന് കടന്നുപോകാൻ സൈടു കൊടുത്തില്ല എന്നതിൻറെ പേരിൽ ബസ് തടഞ്ഞുവച്ച സംഭവവും,,,, തുടർ നടപടികളും,,,, മേരുടെ പേരുദോഷത്തിന് വഴിയൊരുക്കി,,,, ഈ വിഷയത്തിൽ തിരുവനന്തപുരത്തെ സിപിഎം നേതാക്കൾ വരെ നാണംകെട്ട സ്ഥിതിയിലേക്ക് എത്തിയിരുന്നു
ഇതു മാത്രമല്ല നഗരത്തിലെ പ്രധാന റോഡുകളുടെ എല്ലാം വശങ്ങളിൽ കെട്ടിട ഉടമകൾ റോഡ് കൈവശപ്പെടുത്തി നിർമ്മാണം നടത്തിയിട്ടുണ്ട്…. ഇത് പരിശോധനകളിൽ കണ്ടെത്തിയതാണ്…. ഇത് പൊളിച്ചു മാറ്റുവാൻ കോടതികൾ വരെ ഉത്തരവിട്ടിട്ടും കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന പരാതിയും ഉണ്ട്….. ഈ കാര്യത്തിൽ മേയർ മാത്രമല്ല സിപിഎമ്മിന്റെ ജില്ലാ നേതാക്കളും ഒത്തു കളിക്കുന്നുണ്ട് എന്നാണ് പരാതി….. വലിയ ബഹുനില കെട്ടിടങ്ങളും ബാർ ഹോട്ടലുകളും വരെ അനധികൃത കയ്യേറ്റം നടത്തിയിട്ടുണ്ട്….. ഇതിനെല്ലാം കൂട്ടുനിന്നുകൊണ്ട് സിപിഎം നേതാക്കൾ വലിയ തുക സമ്പാദിച്ചിട്ടുണ്ട് എന്ന പരാതിയും ഉയരുന്നുണ്ട്
ഇതൊക്കെയാണെങ്കിലും അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവന്നിട്ടുള്ള സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയുടെ ഭരണത്തിൽ വന്നിട്ടുള്ള വീഴ്ചകൾ തിരിച്ചടി ഉണ്ടാക്കും എന്ന ഭയപ്പാടിലാണ് ജില്ലയിലെ സിപിഎം നേതാക്കൾ….. കൈപ്പുകൊണ്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയിലാണ് സിപിഎം നേതാക്കൾ…. ഈ അവസാന വേളയിൽ ആര്യ രാജേന്ദ്രനെ മേയർ പദവിയിൽ നിന്നും മാറ്റിയാൽ ഭരണത്തിൽ ഉണ്ടായ തകർച്ചകളും വീഴ്ചകളും അംഗീകരിക്കപ്പെട്ടതായി വ്യാഖ്യാനിക്കപ്പെടും…. ഇത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കും എന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾക്ക് ഉള്ളത് …… എന്നാൽ ശേഷിക്കുന്ന ഒരു വർഷം കൂടി പാർട്ടിക്ക് പോലും വിധേയ ആകാതെ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന മേയറെ തുടരാൻ അനുവദിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽവി ആയിരിക്കും ഫലം എന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്….. ഏതായാലും തിരുവനന്തപുരത്തെ സിപിഎം നേതാക്കൾ തലപുകഞ്ഞ് ആലോചിക്കുന്നത് ഒരു പരിഹാര മാർഗ്ഗം ആര്യ രാജേന്ദ്രനെ മാറ്റുക എന്നതായിരിക്കും….. ഈ അഭിപ്രായത്തിനാണ് നിലവിൽ മുൻതൂക്കം എന്നാണ് പുറത്തുവരുന്ന വാർത്തകൾ