സഹോദരി, ഭാര്യ, അമ്മുമ്മ തുടങ്ങിയ മഹനീയമായ അലങ്കാര പ്രയോഗങ്ങളിൽ കൂടി കടന്നു വന്നിട്ടുള്ളതാണ് നമ്മുടെ സ്ത്രീ സങ്കല്പം….. സ്ത്രീ എന്നത് സഹനത്തിന്റെയും സ്നേഹത്തിന്റെയും പര്യായം എന്നൊക്കെയാണ് കണ്ടും കേട്ടും പഠിച്ചിട്ടുള്ളത്….. എന്നാൽ ദൈവത്തിൻറെ സ്വന്തം നാട് എന്നൊക്കെ പറയുന്ന നമ്മുടെ കേരളത്തിൽ രണ്ടും കൽപ്പിച്ച് എന്തിനും തയ്യാറായി കൊലക്കത്തിയുമായി ഇറങ്ങുന്ന പെണ്ണുങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്…… സമീപകാലത്തായി കേരളത്തിൽ നടന്നിട്ടുള്ള വളരെ വിദഗ്ധമായി നടത്തിയിട്ടുള്ള പല കൊലപാതകങ്ങളുടെയും കേസുകളിൽ മുഖ്യപ്രതിയായി സ്ത്രീകൾ കടന്നു വന്നിരിക്കുന്നു ….സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ കൊല്ലം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൊലപാതക കേസുകളിൽ 61 എണ്ണങ്ങളിൽ സ്ത്രീകളാണ് മുഖ്യപ്രതികൾ…. ഇതുകൂടാതെ കൊലപാതകശ്രമം നടത്തിയതിന്റെ പേരിൽ മുഖ്യപ്രതികളായി 26 സ്ത്രീകളും ഉണ്ട് …. കേരളത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിന് ഞെട്ടൽ ഉണ്ടാക്കുന്ന റിപ്പോർട്ടാണ് ഇത്
മുൻകാലങ്ങളിൽ പുരുഷന്മാരുടെ അക്രമങ്ങൾക്കും പീഡനങ്ങൾക്കും കൊലക്കും വരെ ഇരകളായി മാറിക്കൊണ്ടിരുന്നത് സ്ത്രീ
കൾ ആയിരുന്നു….. ലൈംഗിക അതിക്രമങ്ങൾ അടക്കം ഉള്ള സംഭവങ്ങളിലാണ് ഇത്തരത്തിൽ സ്ത്രീകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിക്കൊണ്ടിരുന്നത്…. എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുന്നു….. മലയാളി മങ്കമാർ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വഴികൾ മറന്നുകൊണ്ട് ഏതു മാർഗം സ്വീകരിക്കാനും സ്വന്തം കാര്യം നടപ്പിൽ വരുത്തുക എന്ന വക്രബുദ്ധിയിലേക്കും വളർന്നിരിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് കോഴിക്കോട് കൂടത്തായിയിൽ സ്വന്തം ബന്ധുക്കളെ വളരെ വിദഗ്ധമായിമായി വിഷം നൽകി കൊലപ്പെടുത്തിയ സ്ത്രീയുടെ അത്ഭുത കഥ നാം കണ്ടത്….. കൂടത്തായി കൊലപാതക കേസിൽ പ്രതിയായത് വിദ്യാസമ്പന്നയായ ജോളി എന്ന സ്ത്രീ ആയിരുന്നു…. കഴിഞ്ഞ ദിവസമാണ് ഇതുപോലെതന്നെ തലസ്ഥാനനഗരിയിൽ പട്ടാപ്പകൽ ഒരു സ്ത്രീ നടത്തിയ വെടിവെപ്പിന്റെ കഥ പുറത്തുവന്നത്…. കൊല്ലം സ്വദേശിനിയായ യുവതി പ്രണയ വിരോധം തീർക്കാൻ സ്വകാര്യ മെഡിക്കൽ കോളേജിലെ
ഡോക്ടർ ആയ യുവതിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി തോക്കുകൊണ്ട് വെടിവെക്കുകയാണ് ചെയ്തത്….. ഈ സംഭവത്തിന്റെ ചൂടാറും മുമ്പ് തന്നെ മറ്റൊരു സ്ത്രീയുടെ വളരെ വിദഗ്ധവും ക്രൂരവുമായ കൊലപാതകത്തിന്റെ വാർത്തകൾ പുറത്തുവന്നത്…. കൊല്ലത്ത് ഒരു സ്വകാര്യ ബാങ്ക് മാനേജരായ സരിത എന്ന യുവതി ആ ബാങ്കിലെ മറ്റൊരു ജീവനക്കാരനും ആയി ചേർന്നുകൊണ്ട് അവിടെ വലിയ തുക നിക്ഷേപിച്ചിരുന്ന വൃദ്ധന് കൊട്ടേഷൻ നൽകി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയ
സംഭവം വാർത്തയായി പുറത്തുവന്നത്….. അടുത്ത ദിവസങ്ങളിൽ ആണ് ഒരു സ്ത്രീയുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിന്റെ കഥയും നമ്മൾ അറിഞ്ഞത് …കൊല്ലം സ്വദേശിയായ ധന്യ എന്ന സ്ത്രീ മണപ്പുറം ഫൈനാൻസ് കമ്പനിയുടെ കൊടുങ്ങല്ലൂർ ബ്രാഞ്ചിൽ മാനേജർ പദവിയിൽ ഇരുന്നുകൊണ്ട് തട്ടിയെടുത്തത് 20 കോടിയിലധികം രൂപ ആയിരുന്നു….. ഇവരും ഇപ്പോൾ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്….. മലപ്പുറം ജില്ലയിലെ തിരൂരിൽ സ്വർണ്ണം കവർന്ന കേസിൽ ദിൽഷാദ് എന്ന യുവതി അറസ്റ്റിലായ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നു…. കാസർഗോഡ് ഒരു സ്വകാര്യ ലാബിലെ ജീവനക്കാരിയായ ഉദുമ സ്വദേശി ശ്രുതി എന്ന സ്ത്രീ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥ എന്ന് പറഞ്ഞുകൊണ്ട് കേരളത്തിലെ പല സ്ഥലങ്ങളിലുള്ള ആൾക്കാരിൽ നിന്നും വലിയ തോതിൽ പണം തട്ടിയെടുത്തതിൽ പോലീസ് കേസ് എടുക്കുക ഉണ്ടായി…. അവരും ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുകയാണ്….. കേരളത്തിൻറെ പൊതു മനസ്സിൽ ഇപ്പോഴും വിഷമമായി നിലനിൽക്കുന്ന ഷാരോൺ വധക്കേസിൽ ഭർത്താവായ ഷാരോണിനെ കൊലപ്പെടുത്തിയത് ഭാര്യ ഗ്രീഷ്മ നായർ ആയിരുന്നു എന്നത് അത്ഭുതകരമായ വാർത്തയായിരുന്നു….
ഏതായാലും ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ളത് കേരളത്തിൽ നടക്കുന്ന സ്ത്രീകൾ പ്രതികളായി മാറിയ കേസുകളിൽ ചുരുക്കം ചിലവ മാത്രമാണ്….. വിദ്യാഭ്യാസത്തിലും വിവരത്തിലും വളരെ ഉയരത്തിൽ നിൽക്കുന്ന സമൂഹം എന്ന അഭിമാനിക്കുന്ന മലയാളികൾക്കിടയിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്….. കേരളത്തിൽ ലിംഗ സമത്വം എന്ന വാദവും ഉയർത്തി സ്ത്രീ സംഘടനകൾ രംഗത്ത് വരുന്നത് ഏറനാളുകൾക്ക് മുൻപാണ്…. ചെറിയതോതിൽ എങ്കിലും ഇവരുടെ പ്രവർത്തനങ്ങൾ യുവതികളുടെ അടക്കം മനസ്സുകളിൽ ആത്മധൈര്യം ഉണ്ടാക്കാനും മറ്റും സഹായിച്ചിട്ടുണ്ട്….. എന്നാൽ പുതുതലമുറ സ്ത്രീകളിൽ ഈ മാറ്റം വലിയ തോതിൽ വഴിതെറ്റുന്ന സ്ഥിതിഗതികൾ ഉണ്ടാക്കുന്നു എന്നതാണ് നേരത്തെ പറഞ്ഞ സംഭവങ്ങൾ വ്യക്തമാക്കുന്നത് …..കഴിഞ്ഞ കാലങ്ങളിലെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളായി കടന്നുവന്നിരുന്നത് പുരുഷന്മാർ ആയിരുന്നു എങ്കിൽ അവരെ തോൽപ്പിക്കുന്ന വിധത്തിൽ എന്ത് ക്രൂരവും പൈശാചികവും ആയ കൃത്യം നിർവഹിക്കുവാനും സ്ത്രീകൾ മനോധൈര്യം ഉണ്ടാക്കിയിരിക്കുന്നു എന്നതിൻറെ തെളിവുകളാണ് കേരളത്തിൽ പുറത്തുവരുന്ന തട്ടിപ്പ് കൊലപാതക കേസുകളുടെ സംഭവങ്ങൾ…..
കേരളത്തിൽ മാറിമറിഞ്ഞിരിക്കുന്ന സാമൂഹിക അന്തരീക്ഷം വലിയ തരത്തിലുള്ള വെല്ലുവിളികൾ നിറഞ്ഞതാണ് എന്ന കാര്യത്തിൽ സംശയമില്ല…. കൊലപാതക ശ്രമങ്ങളുടെ കാര്യത്തിൽ മാത്രമല്ല ലഹരി ഉപയോഗിക്കുന്ന കാര്യത്തിലും ലഹരി സാധനങ്ങളുടെ വിൽപ്പന കാര്യത്തിലും പുരുഷന്മാർക്ക് ഒപ്പമെത്താൻ കേരളത്തിലെ യുവതലമുറ സ്ത്രീകൾക്ക് കഴിഞ്ഞിരിക്കുന്നു എന്ന തെളിയിക്കുന്നതാണ് പുറത്തുവരുന്ന സംഭവങ്ങൾ….. കേരളത്തിൻറെ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിപണന സംഘങ്ങളിൽ സ്ത്രീകളും പങ്കുചേരുന്നുണ്ട്…. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിൽ പുരോഗമനത്തിന്റെ പേരിൽ നമ്മുടെ മുൻകാല തലമുറകൾ പഠിപ്പിച്ച് നമുക്ക് കൈമാറിത്തന്ന നന്മയുടെ വശങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ്