ഇറാഖിലേക്ക് വിട്ടോളൂ വേഗം പെണ്ണ് കെട്ടാം

പെൺകുട്ടികളുടെ വിവാഹപ്രായം കുത്തനെ കുറച്ച് ഇറാക്ക്.

യുവതി യുവാക്കൾക്ക് വലിയ സന്തോഷം പകരുന്ന ഒരു സർക്കാർ തീരുമാനമാണ് ഇറാഖിൽ അധികാരികൾ കൈകൊണ്ടിരിക്കുന്നത്. രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം കുത്തനെ കുറയ്ക്കുന്ന തീരുമാനമാണ് ഇറാക്ക് ഭരണകൂടം എടുത്തിരിക്കുന്നത്. ഇപ്പോൾ പെൺകുട്ടികൾക്ക് വിവാഹപ്രായം 18 വയസ്സ് ആണ്. ഈ പ്രായമാണ് 15 വയസ്സായി ചുരുക്കുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം പുറത്തുവന്നശേഷം ഇറാക്കിൽ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുശബ്ദം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെയാണെങ്കിലും തീരുമാനവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും എന്നാണ് ഇറാക്ക് ഭരണകൂടം പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 15 വയസ്സായി ചുരുക്കുന്നതിന് കൈകൊണ്ട് തീരുമാനത്തിന് ഭരണകൂടം നൽകുന്ന വിശദീകരണം വ്യക്തമാണ്. രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാമിക നിയമം ക്രമീകരിക്കുന്നതിനും അതുപോലെതന്നെ യുവതലമുറ അധാർമിക ലൈംഗിക ബന്ധങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും വേണ്ടിയാണ് വിവാഹപ്രായം കുറച്ചത് എന്നാണ് അധികാരികൾ പറഞ്ഞിരിക്കുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതോടുകൂടി നേരത്തെ തന്നെ പെൺകുട്ടികൾക്ക് വിവാഹ ബന്ധത്തിൽ ഏർപ്പെടുവാനും അതുവഴി അവിഹിതബന്ധങ്ങളിലേക്ക് പോകാതെ സംരക്ഷിക്കാനും കഴിയും എന്നാണ് സർക്കാർ വിശദീകരണം. മുസ്ലിം മത വിഭാഗത്തെ സംബന്ധിച്ചിടത്തോളം ലൈംഗിക ജീവിതം മഹത്തരമായി കാണുന്ന ഒന്നാണെന്നും അതിൽ താളം തെറ്റലുകളും തകർച്ചയും ഉണ്ടാവുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും വിശദീകരിക്കുന്നുണ്ട്.ഏതായാലും നിയമ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് ഇറാഖ് പാർലമെൻറിൽ അവതരിപ്പിച്ചു കഴിഞ്ഞു. വിവാഹപ്രായം സംബന്ധിച്ച പുതിയ ബില്ല് തയ്യാറാക്കുന്ന അവസരത്തിൽ ചില മത പുരോഹിതന്മാർ പെൺകുട്ടികളുടെ വിവാഹപ്രായം നിലവിലെ വയസ്സിൽ നിന്നും 9 വയസ്സായി ചുരുക്കണം എന്ന് വരെ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സമിതി തയ്യാറായില്ല.

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 15 വയസ്സായി കുറയ്ക്കുന്നതിനുള്ള ഇറാഖ് സർക്കാരിൻറെ നിയമനിർമ്മാണത്തിനെതിരെ പലതലങ്ങളിൽ പ്രതിഷേധവും രൂപപ്പെട്ടിട്ടുണ്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയും സിവിൽ സൊസൈറ്റി പ്രവർത്തകരും സ്ത്രീ സംരക്ഷണ സംഘടനകളും ആണ് വിവാഹ പ്രായം കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ നീക്കങ്ങളെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ശ്രീ സമൂഹത്തെ വെറും കുടുംബ ജീവിതത്തിൽ തളച്ചിടുന്നതിനുള്ള മാർഗമാണ് വിവാഹപ്രായ ഭേദഗതി എന്നും ഈ നിയമം വലിയതോതിലുള്ള സാമൂഹിക പ്രശ്നങ്ങളും ഗാർഹിക പീഡന ഏർപ്പാടുകളും വിളിച്ചുവരുത്തും എന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്. മാത്രവുമല്ല ചെറുപ്രായത്തിൽ വിവാഹത്തിന് അനുമതി നൽകിയാൽ രക്ഷിതാക്കൾ പെൺകുട്ടിയുടെ പഠന കാര്യങ്ങൾ പോലും തള്ളിക്കളഞ്ഞ കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്ന സ്ഥിതി ഉണ്ടാകും എന്നും പ്രതിഷേധക്കാർ പറയുന്നു. ഇതിനേക്കാൾ എല്ലാം വലിയ തരത്തിൽ ഉണ്ടാകാൻ പോകുന്ന പ്രതിസന്ധി. പെൺകുട്ടികൾ ചെറുപ്രായത്തിൽ തന്നെ വിവാഹിതരായി ഗർഭിണികൾ ആകുമ്പോൾ അവരുടെ ആരോഗ്യപ്രശ്നവും അതുപോലെതന്നെ സാമൂഹിക ബന്ധങ്ങളിലെ തകർച്ചയും പ്രശ്നമായി മാറും എന്നും വിലയിരുത്തുന്നുണ്ട്.ഇത്തരത്തിലുള്ള നിയമത്തിനെതിരായ പ്രതിഷേധങ്ങൾ വരുന്നുണ്ടെങ്കിലും ഇറാഖ് ഭരണകൂടം ഇതൊന്നും കാര്യമായി പരിഗണിച്ചിട്ടില്ല. ഇറാഖിലെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 15 വയസ്സ് ആക്കുക എന്ന തീരുമാനത്തോട് കൂടി നിയമനിർമ്മാണത്തിന് ഇറാഖ് പാർലമെൻറ് ഒരുങ്ങുകയാണ്