വലിയ ആവേശത്തോടുകൂടി രാഷ്ട്രീയത്തിൽ ഇറങ്ങി ചെറിയ കാലത്തെ പ്രവർത്തനം കൊണ്ടുതന്നെ ജനങ്ങളെ കീഴടക്കി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി വലിയ വിജയം നേടിയ തൃശ്ശൂരിന്റെ പ്രതിനിധിയായ സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാർ ഇപ്പോൾ ആകെ നിരാശയിലും വിഷമത്തിലും ആയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തൃശ്ശൂരിൽ നിന്നും ബിജെപി പ്രതിനിധിയായി ഡൽഹിയിൽ എത്തിയ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുൻകൈ എടുത്താണ് മന്ത്രിയായി നിയമിച്ചത്. സുരേഷ് ഗോപിയുടെ മന്ത്രി പദ പ്രഖ്യാപനം വന്നപ്പോൾ ക്യാബിനറ്റ് പദവി കിട്ടാതെ വന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം വേണ്ട എന്നൊക്കെ പറഞ്ഞു എങ്കിലും- നരേന്ദ്രമോദിയുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണുണ്ടായത്. മന്ത്രി പദവിയിൽ എത്തി മാസങ്ങൾക്കുള്ളിൽ തന്നെ സുരേഷ് ഗോപി മന്ത്രി കസേരയോട് മടുപ്പ് കാണിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് പുറത്തുവിട്ടത്. താൻ പൂർണമായും ഒരു സിനിമാക്കാരൻ ആണെന്നും സിനിമ വിട്ട് ഒരു കളിക്കും താൻ ഇല്ലായെന്നുമൊക്കെ സുരേഷ് ഗോപി പരസ്യമായി പറഞ്ഞിരുന്നു. ഏതായാലും എംപി ആവുകയും പിന്നീട് കേന്ദ്രമന്ത്രി ആവുകയും ചെയ്ത സുരേഷ് ഗോപി- ആ കസേരയിൽ എത്തി ഏഴെട്ടു മാസത്തിനുള്ളിൽ മന്ത്രി പണിയിൽ പൂർണമായും മടുത്ത സ്ഥിതിയിൽ എത്തിയതായിട്ടാണറിയുന്നത്. എത്രയും വേഗം മന്ത്രി പദവി വിടണം എന്ന ആഗ്രഹവുമായിട്ടാണ് ഇപ്പോൾ സുരേഷ് ഗോപി മുന്നോട്ട് പോകുന്നത്. പാർട്ടി പ്രസിഡൻറ് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തുടങ്ങിയവരുമായി മന്ത്രി പദവിയിൽ നിന്നും തന്നെ ഒഴിവാക്കുന്നതിന് സുരേഷ് ഗോപി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തതോടുകൂടി എല്ലാത്തരത്തിലുമുണ്ടായിരുന്ന സ്വാതന്ത്ര്യവും- സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷവും നഷ്ടപ്പെട്ടു എന്നതാണ് സുരേഷ് ഗോപിയെ വലയ്ക്കുന്ന പ്രധാന വിഷയം. സ്വകാര്യത പൂർണ്ണമായും നഷ്ടപ്പെട്ടു. ഏത് സമയത്തും സുരക്ഷാഭടന്മാർ ചുറ്റും കൂടുന്നത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് സുരേഷ് ഗോപി ബന്ധുക്കളോടുപോലും പറയുന്നത്. ഇതിനിടയിലാണ് സിനിമയിൽ നിന്നും ഏതാണ്ട് പൂർണ്ണമായിത്തന്നെ അകന്നു നിൽക്കേണ്ടി വന്നതിൽ ഭാര്യയുടെയും മക്കളുടെയും പ്രതിഷേധവും സുരേഷ് ഗോപിയെ വല്ലാതെ വിഷമിപ്പിക്കുന്നത്. ഒടുവിൽ വലിയ തോതിലുള്ള നിർബന്ധങ്ങൾക്ക് വഴങ്ങി ഒരു സിനിമയിൽ അഭിനയിക്കുന്നതിന് സുരേഷ് ഗോപിക്ക് അനുമതി നൽകി എന്നത് ശരിയാണ്. ആ സിനിമയുടെ ചിത്രീകരണത്തിനായി രണ്ടുമാസത്തെ അവധി ആവശ്യപ്പെട്ടുവെങ്കിലും ഇത്തരത്തിൽ അവധി അനുവദിക്കുന്നതിന് ഒരു നിശ്ചിത നിയമമോ ചട്ടമോ ഇല്ലാത്തതിനാൽ പ്രധാനമന്ത്രിക്ക് പോലും രേഖാമൂലം അനുമതി നൽകാനും കഴിഞ്ഞിരുന്നില്ല. വാക്കാൽ ഉള്ള അനുമതിയിലൂടെയാണ് സുരേഷ് ഗോപി സിനിമ അഭിനയത്തിനായി ഓഫീസിൽ നിന്നും വിട്ടു മാറി നിന്നിട്ടുള്ളത്.
നിലവിലുള്ള ഒരു സിനിമയുടെ അഭിനയത്തിന് അനുമതി നൽകിയത് മന്ത്രിയാകുന്നതിനു മുൻപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനുവേണ്ടി കരാർ ഒപ്പിട്ടു എന്ന കാരണത്താലാണ്. ഈ ഒരു സിനിമയുടെ അഭിനയം കഴിഞ്ഞാൽ മറ്റൊരു സിനിമയ്ക്കും കരാറിൽ ഒപ്പിടരുത് എന്ന് അമിത്ഷാ തന്നെ സുരേഷ് ഗോപിയോട് പറഞ്ഞതായിട്ടാണ് അറിയുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടർന്നാണ് സുരേഷ് ഗോപിയുടെ ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും വലിയ പ്രതിഷേധമുയർത്തിയിരിക്കുന്നത്. ഇതിനിടയിൽ പുറത്തുവരുന്ന മറ്റൊരു വാർത്ത കേന്ദ്രമന്ത്രിയായി മാറുകയും സിനിമ ഫീൽഡ് വിടുകയും ചെയ്തതോടുകൂടി സുരേഷ് ഗോപി വലിയ സാമ്പത്തിക പ്രതിസന്ധിയിൽപെട്ടിരിക്കുന്നു എന്നതാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പം കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങികൊണ്ടാണ് സുരേഷ് ഗോപിയും സിനിമയിൽ അഭിനയിച്ചിരുന്നത്. അത്തരത്തിൽ വലിയ തോതിലുള്ള വരുമാനം ഉണ്ടായിരുന്ന സാഹചര്യങ്ങളിൽ ആഡംബരമായ ജീവിത രീതികളും അദ്ദേഹത്തിൻറെ കുടുംബത്തിൽ നിലനിന്നു. ഇപ്പോൾ സിനിമാ അഭിനയം നിലയ്ക്കുകയും വരുമാനം ഇല്ലാതെ ആവുകയും ചെയ്തത് പുറത്തു പറയാനാവാത്ത വലിയ സാമ്പത്തിക പ്രതിസന്ധി സുരേഷ് ഗോപിക്ക് ഉണ്ടാക്കിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സിനിമയ്ക്ക് പുറമേ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇനത്തിലും അതുപോലെതന്നെ ചാനൽ ഷോകളിൽ പങ്കെടുക്കുന്ന ഇനത്തിലും കോടിക്കണക്കിന് രൂപ സുരേഷ് ഗോപിക്ക് വരുമാനമായി ലഭിച്ചിരുന്നതാണ്. അതും ഇപ്പോൾ പൂർണമായും നിലച്ചുപോയി.
സാധാരണഗതിയിൽ കേന്ദ്രത്തിൽ ഒരു പാർട്ടി അധികാരത്തിൽ വന്നാൽ, ആ ഗവൺമെന്റിന്റെ കാലാവധി എന്നത് അഞ്ചുവർഷമാണ്. ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ബിജെപി സർക്കാരിൽ മന്ത്രിയായ സുരേഷ് ഗോപിക്ക് സ്വാഭാവികമായും മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിൽ അഞ്ചു വർഷക്കാലം മന്ത്രി പദത്തിൽ തുടരേണ്ടി വരും. ഇനിയും നാലേകാൽ വർഷം സുരേഷ് ഗോപിക്ക് മന്ത്രിയായി തുടരേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്. വരാനിരിക്കുന്ന നാല് വർഷത്തിലധികം സിനിമയുമായി ഒരുതരത്തിലും ബന്ധപ്പെടാതെയും അഭിനയം നടത്താതെയും വന്നാൽ നിലവിൽ കുടുംബ സ്വത്തായി ഉള്ളതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പോലുമുണ്ടാകും എന്ന ഭയപ്പാടിലാണ് സുരേഷ് ഗോപിയുടെ കുടുംബം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു വർഷത്തിൽ മൂന്ന് സിനിമയെങ്കിലും അഭിനയിക്കുന്നതിന് അനുമതി നൽകുക എന്ന ഒരു നിർദ്ദേശം പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും മുന്നിൽ വയ്ക്കുക എന്ന ആശയമാണ് സുരേഷ് ഗോപിയും കുടുംബവും ആലോചിക്കുന്നത്. ഇതിന് അനുമതി ലഭിക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു കേന്ദ്രമന്ത്രി ഔദ്യോഗികമായ കാര്യങ്ങളിലല്ലാതെ വിട്ടുനിൽക്കൽ അനുവദിക്കാൻ കഴിയാത്തതാണ്. അതല്ലായെങ്കിൽ നീണ്ട നാൾ ചികിത്സ ആവശ്യമായ രോഗബാധ ഉണ്ടെങ്കിലാണ് മന്ത്രി പദത്തിൽ നിന്നും അവധി അനുവദിക്കുക. ഇത്തരത്തിലുള്ള സാഹചര്യങ്ങളല്ലാതെ വരുമാനം ലക്ഷ്യമാക്കിയുള്ള സിനിമാ അഭിനയത്തിന് നിയമപരമായി ഒരു മന്ത്രിക്ക് അനുമതി- നടപ്പിൽ വരാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇത്തരത്തിൽ ഒരു അനുകൂലമായ അന്തരീക്ഷം ഇല്ലാതെ വന്നാൽ കേന്ദ്രമന്ത്രിപദം രാജി വയ്ക്കണം എന്ന നിർദ്ദേശമാണ് സുരേഷ് ഗോപിയുടെ ബന്ധുക്കൾ മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പദത്തിൻറെ പേരിൽ കുടുംബം തകരുന്ന സ്ഥിതി ഉണ്ടാവുന്നതിനെ സുരേഷ് ഗോപിയും ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ദേശീയ പ്രസിഡൻറ് വഴിയോ അതല്ലെങ്കിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വഴിയോ ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഴിയോ രേഖാമൂലം അല്ലെങ്കിൽ കൂടിയും- ഒരു ധാരണ പ്രകാരം വർഷത്തിൽ രണ്ടുമൂന്ന് സിനിമകൾ അഭിനയിക്കുന്നതിനുള്ള അവസരം നേടിയെടുക്കാനുള്ള പരിശ്രമങ്ങളാണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുതരത്തിലും ഇതിന് സാധ്യത ഇല്ലെങ്കിൽ മന്ത്രി പദത്തിൽ നിന്നും- തന്നെ ഒഴിവാക്കണം എന്ന കാര്യത്തിൽ സുരേഷ് ഗോപി വാശിപിടിക്കുമുന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.