കോവിഡ്; രാജ്യത്ത് 7171 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 7171 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.

ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയര്‍ന്നു. ആകെ കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകള്‍ ഇപ്പോള്‍ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്.

രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.18 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.