ബേനസീർ ഭൂട്ടോയുടെ സഹോദര പുത്രിയും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ വിവാഹിതയായി
കറാച്ചി: മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സഹോദരന്‍റെ പുത്രിയും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ വിവാഹിതയായി. ഗ്രഹാമാണ് വരൻ. പാകിസ്താൻ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകളും ബേനസീർ ഭൂട്ടോയുടെ സഹോദരൻ മുർത്താസ ഭൂട്ടോയുടെ മകളുമാണ് ഫാത്തിമ.
കറാച്ചിയിലെ 70 ക്ലിഫ്റ്റനിലെ വസതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഫാത്തിമയുടെ സഹോദരൻ സുൽഫിക്കർ അലി ഭൂട്ടോയാണ് ട്വിറ്ററിലൂടെ വിവാഹ വാർത്ത പങ്കുവെച്ചത്.