മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എങ്കില്‍ ഇക്കാര്യം കൂടി മനസിലാക്കൂ

ആരോഗ്യത്തിന് പല ഗുണങ്ങളുമേകുന്ന പഴം. ഒരുപാട് പോഷകങ്ങളടങ്ങിയ ഫ്രൂട്ടാണ് മാമ്പഴം. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, ഫൈബര്‍,കാര്‍ബ് എന്നിങ്ങനെ ആരോഗ്യത്തിന് പലവിധത്തില്‍ അവശ്യം വേണ്ടുന്ന ധാരാളം ഘടകങ്ങളുടെ സ്രോതസാണ് മാമ്പഴം. എന്നാല്‍ മാമ്പഴം കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൊന്ന് പ്രമേഹരോഗികള്‍ അധികം മാമ്പഴം കഴിക്കരുത് എന്നതാണ്. കാരണം അധികമാകുമ്പോള്‍ ശരീരത്തിലെ ഷുഗര്‍നില ഉയരാൻ മാമ്പഴം കാരണമാകും. അതേസമയം മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. അതുപോലെ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവരും അമിതമായി ഒറ്റയടിക്ക് ഒരുപാട് മാമ്പഴം കഴിക്കരുത്. ശരാശരി വലുപ്പമുള്ളൊരു മാമ്പഴത്തില്‍ 150 കലോറിയെങ്കിലും അടങ്ങിയിരിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മാമ്പഴം പതിവായി കഴിക്കുന്നത് ഒരു തിരിച്ചടി തന്നെയാകും. എന്തെന്നാല്‍ മാമ്പഴത്തിലൂടെ ചിലപ്പോള്‍ രോഗകാരികളായ ബാക്ടീരിയകളും മറ്റും നമ്മുടെ ശരീരത്തില്‍ കയറിക്കൂടാം. സാല്‍മോണെല്ല, ഇ-കോളി പോലുള്ള ബാക്ടീരിയകളെല്ലാം ഇത്തരത്തില്‍ വരാവുന്നതാണ്. മൃഗവിസര്‍ജ്ജത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ മാറിമറിഞ്ഞ് വരുന്നതിലൂടെയോ എല്ലാം ഇങ്ങനെ രോഗാണുക്കള്‍ മാമ്പഴത്തിന് പുറത്തും അകത്തുമെത്താം. അതുപോലെതന്നെ മാമ്പഴം കഴിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറോ അതിലധികമോ ഒക്കെ വെള്ളത്തില്‍ മുക്കി വച്ച ശേഷം കഴുകിയെടുക്കുന്നത് നല്ലതാണ്. ഇത് കെമിക്കലുകളുടെ അംശം നീക്കം ചെയ്യുന്നതിനും സഹായിക്കും.