ആൾ ദൈവങ്ങൾ വാഴുന്നു.

Human gods reign

ഇന്ത്യയിൽ ഇപ്പോൾ പുതിയൊരു ബാബ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പേര് ബാഗ്യേശ്വർ ബാബ. ലക്ഷക്കണക്കിന് ജനങ്ങളാണ് ബാബയെ കാണാനായി എത്തുന്നത്. അദ്ദേഹത്തിന്റെ കഴിവ് എന്നാൽ ഒരു മനുഷ്യന്റെ എത്ര വലിയ പ്രശ്നമായാലും അദ്ദേഹം അത് കണ്ടെത്തുകയും പരിഹാരം പറഞ്ഞു കൊടുക്കുകയും ചെയ്യും. ഇതിലും പ്രധാനപ്പെട്ട ഒരു കഴിവ് അദ്ദേഹത്തിന് ഉണ്ട്. ബാബ ആയി പ്രത്യക്ഷപ്പെട്ടത് മുതൽ മുസ്ലിം മതത്തിനെതിരെ വളരെ ദൃഢമായ രീതിയിലാണ് ബാബ പൊതുവേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഹിന്ദു തീവ്രവാദമാണ് അദ്ദേഹം സമൂഹത്തിൽ കുത്തി നിറയ്ക്കുന്നത്.

ഈ ചിന്തയെ മുറുകി പിടിക്കുന്ന ഒന്നു തന്നെയാണ് ബാബേശ്വരി ബാബയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. പലരും പല തരത്തിലാണ് സമൂഹത്തിൽ മുന്നേറാൻ ശ്രമിക്കുന്നത്. ചിലർ നന്നായി അധ്വാനിച്ച് പണവും പ്രശസ്തിയും നേടാൻ നോക്കുമ്പോൾ, മറ്റു ചിലർ വളഞ്ഞ വഴി സ്വീകരിക്കുന്നു. ശരിക്കും പറഞ്ഞാൽ ഇന്നത്തെ സമൂഹത്തിന്റെ പോക്കനുസരിച്ച് ഉന്നതിയിൽ എത്താൻ ശരിക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു മാർഗ്ഗം തന്നെയാണ് ഭക്തി എന്നത്. ഇതിന് വലിയ ഒരു ഉദാഹരണം തന്നെയാണ് ബാബ. ധീരേന്ദ്ര ശാസ്ത്രി എന്ന മധ്യപ്രദേശുകാരൻ എങ്ങനെയാണ് ബാബ എന്ന ആൾ ദൈവമായി മാറിയത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്വയം പ്രഖ്യാപിത ബാബാജി ആയിരിക്കുന്നു . ഇരുപത്തിയാറാം വയസ്സിൽ ഇങ്ങനെ ഒരു പ്രശസ്തി ആരും കൊതിക്കുന്നത് തന്നെയാണ് . വർഷങ്ങളായി ഹിമാചലിലും മറ്റു പുണ്യ സ്ഥലങ്ങളിലും തപസ്സിരിക്കുന്ന ബാബമാരെ നമുക്കറിയാം. എന്നാൽ ഇവർക്ക് ഇതൊന്നും ആഗ്രഹമില്ലാത്തതിനാൽ അവരൊന്നും വെളിച്ചത്തിലേക്ക് വരുന്നില്ല.

2002 ഏപ്രിൽ 19 ന് ഇദ്ദേഹം നടത്തിയൊരു പ്രഭാഷണം ആണ് വലിയതോതിൽ പ്രശസ്തി നേടിയത്. ആ പ്രഭാഷണത്തിലെ ഉള്ളടക്കം എന്നു പറയുന്നത് ഹിന്ദുക്കൾ എല്ലാം ഒത്തൊരുമയോടുകൂടി നിൽക്കണം എന്നതായിരുന്നു. നല്ലതിന് വേണ്ടിയാണോ എന്ന് ചോദിച്ചാൽ അല്ല, മറിച്ച് മുസ്ലീം ക്രിസ്ത്യൻ വീടുകൾ തകർക്കാനും അതോടൊപ്പം തന്നെ ഹിന്ദുക്കളെല്ലാം ഒത്തൊരുമയോടുകൂടി വാളെടുത്താൽ പോലീസിന്റെ ജോലി പോകും എന്നുമായിരുന്നു അയാളു‌ടെ പ്രസം​ഗം.

ഇത്രയും പ്രലോപകരമായ ഒരു പ്രഭാഷണം എങ്ങനെ ഇത്ര പ്രശസ്തി നേടി എന്നത്ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾ വന്ന് കാത്തു നിന്നാണ് അദ്ദേഹത്തിന്റെ കാലു പിടിക്കുന്നത്. കാലു പിടിച്ചാൽ മാത്രം പോരാ മറിച്ച് ചുംബിക്കുകയും വേണം . എന്ത് വിചിത്രമായ ആചാരമാണിത്. മെന്റലിസം എന്ന മാന്ത്രിക വിദ്യ അഭ്യസിച്ച് ഇയാൾ മുന്നിൽ വരുന്ന എല്ലാവരെയും ആ സിദ്ധി കാണിച്ച് അമ്പരപ്പിക്കുന്നു. താഴ്ന്ന ജാതിയിൽ ജനിച്ചവർക്ക് ബാബയുടെ അടുത്ത് എത്താൻ പോലും സാധിക്കുന്നില്ല. ജയ് ശ്രീറാം എന്ന മുദ്രാവാക്യമാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത് . ആ വാക്ക് ഉച്ചരിക്കാൻ പോലും അദ്ദേഹം അർഹനല്ല. ശ്രീരാമൻ ഒരാളെയും അവഹേളിക്കുകയോ പാദങ്ങൾ സ്പർശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒടുവിൽ ശ്രീരാമൻ കാനനവാസനത്തിന് പോയതുപോലെ നമ്മുടെ ബാവയ്ക്ക് ഒളിവിൽ പോകേണ്ടി വരുമോ എന്നതാണ് ജനങ്ങളുടെ സംശയം.