ബാല സാര്‍ പാവം മനുഷ്യന്, ശുദ്ധന്‍, കാശൊക്കെ ഇഷ്ടം പോലെയുണ്ട്: സന്തോഷ് വര്‍ക്കി…..
Bala sir is a poor man, clean, money is as he likes: Santosh Varki.....
രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കുറിച്ച് ആറാട്ടണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. നേരത്തെ ബാലയോടൊപ്പമുള്ള സന്തോഷ് വര്‍ക്കിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാല പാവം മനുഷ്യനാണ്, ആകെ ശുദ്ധന്‍, പേഴ്സണല്‍ ലൈഫിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഒരുപാട് വിഷമത്തിലായിരുന്നു അദ്ദേഹം. മകളെ കാണാന്‍ കഴിയാത്തതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറയുന്നു. അനുജനോടെന്ന പോലെ സ്നേഹം ബാല സാറിന് എന്നോടുണ്ട്. എന്നോടുള്ള സ്നേഹത്തേക്കാള്‍ ഇഷ്ടം എനിക്ക് അദ്ദേഹത്തോടുണ്ട്. എന്നെക്കോള്‍ കുറച്ച് വയസ്സ് മൂത്തതാണ്. ഇമോഷണലി ഡൗണ്‍ ആയ വ്യക്തിയാണ് അദ്ദേഹം. പുള്ളിക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുതെന്നും ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. മലയാളികള്‍ ഫ്രോഡുകളാണെന്ന് ഞാന്‍ പറഞ്ഞുകൊടുത്തിട്ടുമുണ്ട്. പുള്ളിക്ക് ഒരു ദുശീലമുണ്ടെന്ന് ഞാന്‍ അറിയാതെ മീഡിയയോട് പറഞ്ഞുപോയി. ഇപ്പോള്‍ ഞാന്‍ അതുപറയുന്നില്ല. കാരണം മാനസിക സംഘര്‍ഷം കൊണ്ടാണ് അദ്ദേഹം അതിന് അടിമപ്പെട്ടത്. ദുശീലം നിര്‍ത്തണം എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, നമ്മള് അങ്ങനെ ഉപദേശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നും സന്തോഷ് വര്‍ക്കി പറയുന്നു…….കഴിഞ്ഞ ദിവസം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടന്നാണ് അറിയാൻ കഴിയുന്നത്.