മനുഷ്യൻ്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്” യൂറി അലക്‌ സെയ് വിച്ച് ഗഗാറിൻ എന്ന യൂറി ഗഗാറിൻ. (1934 – 1968) അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന്.

Symbol of the will of man" Yuri Aleksey Gagarin aka Yuri Gagarin. (1934 - 1968) is his birthday.

മനുഷ്യൻ്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്” യൂറി അലക്‌ സെയ് വിച്ച് ഗഗാറിൻ എന്ന യൂറി ഗഗാറിൻ. (1934 – 1968) അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന്. ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി. ആ കർമ്മധീരനായ ശാസ്ത്രഞ്ജന്റെ വിയോഗം നടന്നിട്ട് 55 വർഷം പിന്നിടുന്നു.

“ഞാൻ ഇവിടെ ഒരു ദൈവത്തേയും കാണുന്നില്ല. കർഷകനായ ഒരു മരപ്പണിക്കാരൻ്റേയും ക്ഷീര കർഷകയുടെയും മകനായ ഞാൻ ഇതാ ബഹിരാകാശത്ത് എത്തിയിരിയ്ക്കുന്നു. സോവിയറ്റ് യൂണിയനിൽ ജനിച്ചതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. അതിന് ഞാൻ സോഷ്യലിസ്റ്റ് വിപ്ലവത്തോടും മഹാനായ ലെനിനോട് കടപ്പെട്ടിരിയ്ക്കുന്നു. 1961 ഏപ്രിൽ 12 ന് ബഹിരാകാശത്ത് നിന്ന് ഗഗാറിൻ പറഞ്ഞതാണിത്”. വോ സ്റ്റോക് 3 KA 2 ബഹിരാകാശ വാഹനത്തിലായിരുന്ന യാത്ര.1 മണിക്കൂറും 48 മിനിറ്റും അവിടെ ചിലവഴിച്ചു.

1968 ലാണ് ആ മഹാ ദുരന്തം സംഭവിച്ചത്. ഒരു പരിശീലന പറക്കലിനിടയിൽ മാർച്ച് 27 ന് അപകടത്തിൽപ്പെട്ട് ആദ്യത്തെ ബഹിരാകാശ സഞ്ചാരി ലോകത്തോട് വിട പറഞ്ഞു. കഠിനാദ്ധ്വാന ചരിത്രമാണ് ഗഗാറിൻ്റെ. ചെറുപ്പത്തിൽ ഫാമിൽ കാലികളെ പരിപാലിച്ചിരുന്നു. കുറച്ച് കാലം ഒരു ഉരുക്ക് കമ്പനിയിലും സേവനം നടത്തി. ഉത്സാഹപൂർവ്വമായ പഠനവും പരിശീലനവുമാണ് ഉന്നത സ്ഥാനത്ത് എത്തിച്ചത്. സോഷ്യലിസ്റ്റ് വിപ്ളവത്തിൻ്റെ സ്വാധീനം ഗഗാറിന് ആഴത്തിലുണ്ടായിരുന്നു.- ഐസ് ഹോക്കി, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ വിവിധ സ്പോർട്സ് തലങ്ങളിലും തല്പരനായിരുന്നു അദ്ദേഹം. സാഹിത്യാദി ശാസ്ത്ര വിഷയങ്ങളിലും ഗഗാറിൻ സജീവമായിരുന്നു. ടോൾസ്റ്റോയ്, പുഷ്ക്കിൻ, ദസ്തയേവ്സ്കി, ഹ്യൂഗോ , ഡിക്കൻസ്, മാർക്ക് ട്വയിൻ, ചെക്കോവ് – തുടങ്ങിയേവരേയും ഗഗാറിൻ പഠിച്ചിരുന്നു.

സോവിയറ്റ് യൂണിയൻ മാത്രമല്ല, വിവിധ ലോകരാജ്യങ്ങളും പലവിധ ബഹുമതിയും അദ്ദേഹത്തിന് നൽകി ആദരിച്ചിരുന്നു. ഏറ്റവും വിലപ്പെട്ട ആദരമായ് ഗഗാറിൻകരുതിയത് 1961 ഏപ്രിൽ 14 ന് നൽകിയ “ഓർഡർ ഓഫ് ലെനിൻ ” ആയിരുന്നു. കൂടാതെ – മെറിറ്റഡ് മാസ്റ്റർ ഓഫ് സ്പോർട്സ്, പൈലറ്റ് കോസ് മോനട്ട്, ഹിറോ ഓഫ് സോഷ്യലിസ്റ്റ് ലേബർ, തുടങ്ങിയ ബഹുമതികൾക്കും അദ്ദേഹം അർഹനായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സുപ്രീം സോവിയറ്റ് ഉന്നതാധികാര സമിതിയിലും ഗഗാറിൻ്റെ പ്രവർത്തന സേവനങ്ങൾ സമർപ്പിക്കപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഒരു വ്യക്തിക്ക്, മറ്റ് രാജ്യങ്ങളിൽ നിന്നും കൂടുതൽ ബഹുമതി ലഭിച്ച വ്യക്തിയും കൂടിയാണ് ഗഗാറിൻ.

ബൾഗേറിയ, ക്യൂബ, സ്വിറ്റ്സർലൻ്റ്, ഇന്തോനേഷ്യാ, പോളണ്ട്, ഹംഗറി, വിയറ്റ്നാം, ഇറ്റലി, ബ്രിട്ടൻ, ബ്രസിൽ , ഈജിപ്ത്, ജർമ്മനി – എന്നീ രാജ്യങ്ങൾ ക്ഷണിച്ച് വരുത്തിയാണ് അദ്ദേഹത്തിന് ആദരവ് നൽകിയത്. ലോകത്തെമ്പാടുമുള്ള പുരോഗമന വാദികൾക്കും വിപ്ലവകാരികൾക്കും ആവേശം നൽകുന്നതാണ് ഗഗാറിൻ ചരിത്രം. ആ മനുഷ്യൻ്റെ ജന്മ ചരമദിനങ്ങൾ സ്മരിച്ച് പോകേണ്ടതാണ്. വിപ്ലവകാരിയായ ആ ബഹിരാകാശ സഞ്ചാരിയ്ക്ക് അനന്ത കോടി പ്രണാമങ്ങൾ.