ചികിത്സ പിഴവ് ആരോപിച്ച് ഡോക്ടർമാർക്കെതിരെ നിരവധി അക്രമങ്ങളാണ് നിരന്തരം സമൂഹത്തിൽ കണ്ടുവരുന്നത്.
There are many incidents of violence against doctors on the grounds of medical malpractice.
ചികിത്സ പിഴവ് ആരോപിച്ച് ഡോക്ടർമാർക്കെതിരെ നിരവധി അക്രമങ്ങളാണ് നിരന്തരം സമൂഹത്തിൽ കണ്ടുവരുന്നത്. കാര്യം എന്താണെന്ന് പോലും തിരക്കാതെ കയ്യിൽ കിട്ടുന്നത് എന്തും എടുത്ത് ഡോക്ടറെ പെരുമാറുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് കോഴിക്കോട് നടന്ന സംഭവം. ഇത്തരം പ്രശ്നങ്ങൾക്കിടയിൽ നിൽക്കുമ്പോഴും ഡോക്ടർ സുൽഫി നൂഹു സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു കുറുപ്പിലേക്ക് നമ്മുക്ക് പോകാം…
ഒരാൾ ഉടൻ കൊല്ലപ്പെടും. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല! അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനൊ, ആരോഗ്യപ്രവർത്തകയൊ, കൊല്ലപ്പെടും. അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതം. പലപ്പോഴും തല നാരിടയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല. ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല.
സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കം പാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസിഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടമാണ്. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ജീവൻ രക്ഷിക്കുവാൻ! ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ അശോകൻ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പോലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്.
അതെ നിവർത്തികേടുകൊണ്ടാണ് ഈ സമരം. ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്.
അവർ അതിനെ ശക്തിയുക്തം എതിർക്കും. പക്ഷേ സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യുയെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം.
മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിൻറെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു. എന്നാൽ കാലതാമസം. ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം! ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം.
അതെ സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ മാർച്ച് 17 ലെ ഈ സമരം ജീവൻ രക്ഷിക്കുവാനുള്ളതാണ്. ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഡോ സുൽഫി നൂഹു.
ഇതായിരുന്നു ആ കുറിപ്പ്…
ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ജീവനാണ് വലുതെങ്കിൽ നിങ്ങളുടെ ജീവൻ രക്ഷിക്കുന്ന ഈ ഡോക്ടർക്കും അവരുടെ ജീവനും വലുതാണ്….