നന്നാക്കാൻ ആയി കൊണ്ടുപോയവർ തന്നെ ആരാച്ചാരായി മാറി.

Those who were taken to repair became the executioners themselves.

നന്നാക്കാൻ ആയി കൊണ്ടുപോയവർ തന്നെ ആരാച്ചാരായി മാറി. ഗുജറാത്തിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ യുവാവിനെ ക്രൂര മർദ്ദനം. ഇതിനെ തുടർന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ സത്യം ജനങ്ങൾക്ക് മുന്നിൽ തുറക്കപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട യുവാവ് ഗുജറാത്തിലെ മെഹ്സാനസ്വദേശിയാണ്. മരണപ്പെട്ട യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലെ ഡയറക്ടർ ഉൾപ്പെടെ ഏഴു പേരാണ് 90 മിനിറ്റോളം കൊല്ലാക്കൊല ചെയ്തത്. ഒടുവിൽ മനുഷ്യൻ കാണിക്കാതെ ദയ മരണം അവനോട് കാണിക്കുകയായിരുന്നു. ലഹരിക്ക് അടിമയായി ഒരുവനെ പുണ്യാളനായി ചിത്രീകരിക്കുകയല്ല എന്നിരുന്നാലും ഒരു പുതു ജീവിതത്തിലേക്കുള്ള കൈത്താങ്ങ് അവന് നൽകാമായിരുന്നു. ഹർദിക്കിനെ കൈയും കാലും കെട്ടിയിട്ട ശേഷം പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് ഈ കാപാലികന്മാർ മർദ്ദിച്ച അവശനാക്കിയത്. ഹാർദിക് ആറുമാസം മുൻപാണ് ജോന ഡി അഡിക്ഷൻ സെന്ററിൽ എത്തിപ്പെട്ടത്. സൂറത്ത് ആസ്ഥാനമാക്കിയുള്ള ഒരു ചാരിറ്റി ട്രസ്റ്റ് ആണ് ഈ സ്ഥാപനം നടത്തുന്നത്. മർദ്ദനം നടക്കുന്നതിന് മുമ്പ് ഹാർദിക് ബാത്റൂമിൽ വെച്ച് സ്വന്തം കൈത്തണ്ട മുറിക്കാൻ നോക്കിയിരുന്നു. ഇതിനുശേഷമാണ് ആ മനുഷ്യരെ പട്ടിയെ തല്ലുന്നത് പോലെ തല്ലി ചതച്ചത്. മർദ്ദിക്കാൻ ഉപയോഗിച്ച പൈപ്പ് പിന്നീട് അവന്റെ സ്വകാര്യ ഭാഗങ്ങളിൽ ഉരുക്കി ഒഴിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ഹാർദ്ദിക്കിന്റെ മരണം സ്വാഭാവികം ആണെന്നും ധരിപ്പിച്ച്പ്രതികൾ ഇദ്ദേഹത്തിന് മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജരായ സന്ദീപ് പട്ടേലിനെ കൂടാതെ 7 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.