മകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ പൂവാലനെതിരെ പരാതി നല്‍കി: വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമം:- യുവാവ് അറസ്റ്റില്‍..

A complaint has been filed against the poowalan who followed her daughter and disturbed her: The girl's house was violated by cutting off the electricity connection:- The young man was arrested..

വീട്ടില്‍ കയറി ആക്രമണം നടത്തിയ യുവാവ് പിടിയില്‍. മകളെ ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ആക്രമണം നടത്തിയ കോട്ടുകാല്‍ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസില്‍ അരുണിനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെണ്‍കുട്ടിയെ അരുണ്‍ പതിവായി ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പിതാവ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അരുണിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെ വീടിന്‍റെ മതില്‍ ചാടി കടന്ന അരുണ്‍ വീടിനോടു ചേര്‍ന്നുള്ള രണ്ടുമുറി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തുടര്‍ന്ന് തടിക്കഷണം കൊണ്ട് വീട്ടിലെ രണ്ടു കിടപ്പുമുറികളുടെ ജനല്‍ ചില്ലുകള്‍ അടിച്ച്‌ തകര്‍ത്തു. പെണ്‍കുട്ടിയെയും അച്ഛനെയും, അമ്മയെയും വീടിനു അകത്തിട്ട് കുത്തി കീറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊട്ടിയ ജനാലയ്ക്ക് ഉള്ളില്‍ നിന്ന് അവിടെ ഉണ്ടായിരുന്ന 510 രൂപയും അരുണ്‍ മോഷ്ടിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ അരുണിനെ വിഴിഞ്ഞം പൊലീസ് പിടികൂടുകയായിരുന്നു. ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു