ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞു. ചുരിദാർ വലിച്ചുകീറി. വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് സഹപ്രവർത്തകൻ അധ്യാപികയെ അപമാനിച്ചു

Caste name calling and insulting. Churidar was torn. The colleague insulted the teacher in front of the students

ജാതിയുടെയും മതത്തിന്റെയും പേരിൽ സഹജീവികളെ ഉപദ്രവിക്കുകയും കീഴ്ജാതിയിൽ ഉള്ളവനെ ഒരു മനുഷ്യനായി പോലും കാണാത്ത ഒരു കേരളീയ സംസ്കാരം നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് 21ആം നൂറ്റാണ്ടിൽ നമ്മളിലെ മാറ്റങ്ങൾ കണ്ട് അഭിമാനിക്കുന്ന മനുഷ്യൻ അറിയേണ്ടത് ഇവിടെ ഒന്നു തന്നെ മാറിയിട്ടില്ല. ഇന്ന് ജാതി പറഞ്ഞ് മനുഷ്യനെ വേദനിപ്പിക്കുന്നവർ ഉണ്ട് എന്ന വസ്തുത ലജ്ജാഹമാണ്. ഇതിനെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ് തൊടുപുഴയിൽ നടന്ന സംഭവം. സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ ജാതിപ്പേര് വിളിച്ച അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ധരിച്ചിരുന്ന ചുരിദാർ വലിച്ച് കീറി കുട്ടികളുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തു. സ്കൂളിൽ താൽക്കാലിക അധ്യാപിക എന്ന തസ്തികയിൽ കയറിയ അധ്യാപികയാണ് പരാതിക്കാരി. അടിമാലി ഇരുമ്പു പാലത്തിനു സമീപമുള്ള ഗവൺമെന്റ് എൽ പി സ്കൂൾ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണ് പരാതി.

അധ്യാപകൻ ഒളിവിലാണ്. പോലീസ് ഷമീമിനെതിരെ പട്ടികജാതി അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അധ്യാപികയുടെയും കുടുംബംകാരുടെയും ആരോപണം ഉണ്ട്. കഴിഞ്ഞമാസം 15 ന് നടന്ന സംഭവമാണിത്. ക്ലാസ്സ്‌ എടുത്തുകൊണ്ട് ഇരുന്ന അധ്യാപികയെണു വിളിച്ചെറക്കി അപമാനിച്ചത്.തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിന് പിന്നിൽ എന്ന് യുവതി പറയുന്നു. വിദ്യാലയം എന്നു പറയുന്നത് വിദ്യ പകരുന്ന ക്ഷേത്രമാണ്. ആ ഇടത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നു എന്നത് ചിന്തിക്കേണ്ടതാണ്.