ഓട്ടോയിലെ പതിവ് സവാരി.. അടുപ്പത്തില്‍ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂര്‍ത്തടിച്ചെന്ന് ആരോപിച്ച്‌ ഭര്‍ത്താവ്; വീടിന്റെ ലോണ്‍ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി..

A regular ride in an auto.. changed from intimacy to liking; Complaint that the expatriate's wife with two children absconded with the auto driver; Husband accuses his wife of embezzling eight lakh rupees he sent her; Complaint that even the house loan was not repaid.

രണ്ട് മക്കളുടെ മാതാവായ യുവതി പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായി പരാതി. ആറ് വയസുള്ള മകളെയും ഒപ്പം കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മേല്‍പറമ്ബ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിയായ അബ്ദുന്നാസറിന്റെ ഭാര്യയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ മകളുമായ മിസ്രിയയെയാണ് കാണാതായതായി പരാതിയിലുള്ളത്. നാസര്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതായാണ് ആരോപണം. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെയും മകളെയും കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മിസ്രിയ നാസറിനൊപ്പം പോയതായി കണ്ടെത്തിയത്. 12ഉം ആറും വയസുള്ള രണ്ട് മക്കളുടെ മാതാവാണ് മിസ്രിയ. ഓട്ടോറിക്ഷ ഡ്രൈവറായ നാസര്‍ അവിവാഹിതനാണ്. ഓട്ടോറിക്ഷയില്‍ നിത്യേന സഞ്ചരിക്കുമ്ബോഴുള്ള ബന്ധം അടുപ്പമായി മാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം തന്നെ യുവതിയും ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം പ്രവാസിയായിരുന്ന അബ്ദുള്‍ നാസര്‍ തിരിച്ചറിഞ്ഞിരുന്നു. ഇത് തുടരരുതെന്നും ഇവിടെവെച്ച്‌ എല്ലാം അവസാനിപ്പിക്കണമെന്ന നാസറിന്റെ ശാസന ഇരു കൂട്ടരും അംഗീകരിച്ചതിനാല്‍ ഈ വിവരം നാസര്‍ മറ്റാരും അറിയിച്ചിരുന്നില്ല. 2023 ജനുവരി മാസമാണ് നാസര്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നത്.

ഭാര്യയുടെ ഫോണില്‍ ഓട്ടോഡ്രൈവറുടെ നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നതും നസീറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ വീട്ടിലെത്തുകയും തന്നോട് യുവതി 5 ലക്ഷം രൂപ കടം വാങ്ങിച്ചിരുന്നതായും ഇത് തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു. എന്നാല്‍ താന്‍ 17 മാസം കൊണ്ട് 8 ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കിലൂടെ അയച്ചു നല്‍കിയിരുന്നതായും മറ്റൊരു പണത്തിന് ആവശ്യം വീട്ടില്‍ ഉണ്ടായിട്ടില്ലെന്നും നാസര്‍ ബന്ധുക്കളെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി. സംഭവം വഷളായതോടുകൂടി യുവതിയെ സഹോദരന്‍ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ആഡംബര ജീവിതവും മറ്റു സുഖസൗകര്യങ്ങളും ഇല്ലാതായാല്‍ തന്റെ ഭാര്യ എല്ലാം മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് യുവതി വിവാഹ മോചനം വേണമെന്നു ആവശ്യപെട്ട് രംഗത്തെത്തിയത്. തന്നെ ആവശ്യമില്ലാത്ത ഭാര്യ തനിക്ക് വിവാഹമോചനം അനുവദിക്കട്ടെ എന്ന നിലപാട് നാസര്‍ സ്വീകരിച്ചതോടുകൂടി പള്ളിക്കര താഴെ മൗവലില്‍ സഹോദരനോടൊപ്പം താമസിച്ചുവന്നിരുന്ന യുവതി ഓട്ടോഡ്രൈവറുമായി ഒളിച്ചോടുകയായിരുന്നു.

തന്റെ ആറുമാസമായ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ ഉപദ്രവിക്കുമോ എന്ന ഭയപ്പാടിലാണ് നിലവില്‍ നാസര്‍. ഇത്തരം ഒരു ഭയപ്പാട് ഉണ്ടാവാന്‍ കാരണം ഓട്ടോ ഡ്രൈവര്‍ തന്റെ മകനെയും ഉപദ്രവിച്ചിരുന്നതുകൊണ്ടാണെന്നാണ് നാസര്‍ പറയുന്നത്.

6 വര്‍ഷം മുമ്ബ് 2300 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉള്ള വീട് നാസര്‍ തന്റെ കുടുംബത്തിനായി നിര്‍മ്മിച്ചിരുന്നു. ഇവിടെയാണ് നാസറിന്റെ ഭാര്യയും രണ്ടു മക്കളും താമസിച്ചു വന്നിരുന്നത്. വീടിനായി ബാങ്കില്‍ നിന്നും എടുത്തിരുന്ന ലോണ്‍ അടക്കാനായി നല്‍കിയ പണം പോലും തന്റെ ഭാര്യ ബാങ്കില്‍ അടിച്ചിരുന്നില്ല എന്നാണ് നാസര്‍ ആരോപിക്കുന്നത്.