യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായി; കന്യാകുമാരിയിലെ ഇടവക വികാരി ഒളിവില്‍…
Indecent conversation and video with young woman goes viral; Parish priest of Kanyakumari absconding...
യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണവും സ്വകാര്യ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇടവക വികാരിയായ വൈദികന്‍ ഒളിവിലാണ്. എന്നാല്‍ തന്റെ മകനെ കള്ളക്കേസില്‍ കുടുക്കി എന്ന് നിയമ വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ കന്യാകുമാരി പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇടവക വികാരി ഒളിവില്‍ പോയതെന്നാണ് സൂചന.
അഴകിയമണ്ഡപത്തിന് സമീപം, പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ, ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി ഇടവക വികാരിയായ ബെനഡിക്റ്റ് ആന്റോയെയാണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്. എന്നാല്‍ ഇയാളും ഒരു യുവതിയുമൊയുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്‌ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത് എന്നും ആരോപണം ഉണ്ട്.
ഈ സാഹചര്യത്തിലാണ് കളിയിക്കാവിളയ്ക്ക് സമീപം ഫാത്തിമ നഗര്‍ സ്വദേശിയായ വൈദികന്‍ ഒളിവിലായതെന്നാണ് സൂചന. എന്നാല്‍ വീഡിയോയിലും ഫോട്ടോയിലും കണ്ട സ്ത്രീകളില്‍ നിന്ന് ഇപ്പോള്‍ പരാതിയില്ലാത്തതിനാല്‍ വൈറലായ വീഡിയോയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വീഡിയോയും ഫോട്ടോയും എങ്ങനെ പുറത്തായി എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
കുറച്ചു ദിവസം മുമ്ബ് ബെനഡിക്‌ട് ആന്റോ ഒരു സംഘം ആളുകള്‍ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓസ്റ്റിന്‍ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് തന്റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതായി പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നല്‍കി. ഇതിനു ശേഷം നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ മാധ്യമങ്ങളോടു സംസാരിച്ചു.
ബെനഡിക്‌ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളും അയക്കുന്ന ആളാണ്. ഇയാള്‍ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങള്‍ പതിവായിരുന്നു എന്നാണ് സൂചന. തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാര്‍ത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകര്‍ത്തിയതായും അവര്‍ പറഞ്ഞു. ഇത് യുവതിയ്ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് തന്റെ മകന്‍ ചിലര്‍ക്കൊപ്പം വൈദികനെ സമീപിച്ചു. യുവതിയുടെ പകര്‍ത്തിയ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് വികാരി മകനും സുഹൃത്തുക്കള്‍ക്ക് എതിരെയും വ്യാജ പരാതി നല്‍കിയത് എന്നും മകനെ കൊല്ലങ്കോട് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ ആരോപിച്ചു.
നിരപരാധിയായ തന്റെ മകന് നീതി ലഭിക്കണം എന്നും ഇടവക വികാരിയെ കുറിച്ച് പുറത്ത് വന്ന അശ്ലീല വീഡിയോയും ഫോട്ടോയുടെയും അടിസ്ഥാനത്തില്‍ കേസെടുത്തു നടപടി സ്വീകരിക്കണം എന്നും മകന് നീതി ലഭിക്കണമെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുവതികള്‍ക്കൊപ്പമുള്ള ഇടവക വികാരിയുടെ ഫോണ്‍ സന്ദേശങ്ങളും അശ്ളീല വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിള്‍ വഴി വൈറലായ സംഭവം വിശ്വാസിസമൂഹം അല്പം ഞെട്ടലോടെയാണ് കാണുന്നത്. വൈദികന്‍ ഒളിവില്‍ പോയ സാഹചര്യം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് സൂചന.