പൊലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് ഇറച്ചിക്കച്ചവടക്കാരെ മര്‍ദിച്ചു, കൊള്ളയടിച്ചു; ദേഹത്ത് മൂത്രമൊഴിച്ചു.. പോലീസിന്റെ അനാസ്ഥ തുടരുന്നു

Butchers were beaten and robbed by police and mobs; He urinated on the body.. The negligence of the police continues

പൊലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് ഇറച്ചിക്കച്ചവടക്കാരെ മര്‍ദിച്ചു, കൊള്ളയടിച്ചു; ദേഹത്ത് മൂത്രമൊഴിച്ചു.. പോലീസിന്റെ അനാസ്ഥ തുടരുന്നു

കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയില്‍ മൂന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേര്‍ ചേര്‍ന്ന് രണ്ട് ഇറച്ചി കച്ചവടക്കാരെ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു

മാര്‍ച്ച്‌ ഏഴിന് ആനന്ദ് വിഹാര്‍ പ്രദേശത്ത് രണ്ട് ഇറച്ചി കച്ചവടക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്കൂട്ടറില്‍ ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പശു ഗുണ്ടകള്‍ ആയ പ്രതികള്‍ ഇറച്ചി വില്‍പനക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ പൊലീസിനെ സമീപിച്ചെങ്കിലും നാല് ദിവസത്തിന് ശേഷം മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പറയുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു. ഗാസിപൂര്‍ അറവുശാലയിലേക്ക് മാംസം വിതരണം ചെയ്യുന്ന നവാബ്, മുസ്തഫാബാദിലെ താമസക്കാരനും ബന്ധുവുമായ ഷോയിബുമായി കാറില്‍ വീട്ടിലേക്ക് പോകുമ്ബോള്‍, ആനന്ദ് വിഹാറിന് സമീപം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. എഫ്‌.ഐ.ആറില്‍ പറയുന്നതനുസരിച്ച്‌ ഇവര്‍ കാറില്‍ മാംസം കൊണ്ടുപോവുകയായിരുന്നു. ഇവരോട് 4000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്കൂട്ടര്‍ ഉടമ ആവശ്യപ്പെട്ടു. ഈ സമയമാണ് പോലീ്സ് വാൻ അത് വഴി വന്നത്. ഇറച്ചി വില്‍പനക്കാരില്‍ നിന്ന് 2,500 രൂപ വാങ്ങി പൊലീസ് സ്കൂട്ടര്‍ ഉടമക്ക് നല്‍കി.

തുടര്‍ന്ന് 15,000 രൂപ ആവശ്യപ്പെട്ട പൊലീസുകാരന്‍ പണം നല്‍കിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൊലീസ് വാനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ സമീപത്തുണ്ടായിരുന്ന ചില ആളുകളെയും കൂട്ടി ഇവരെ മര്‍ദിക്കുകയായിരുന്നു. പൊലീസ് അടക്കമുള്ളവര്‍ ഇറച്ചി വില്‍പനക്കാരുടെ മുഖത്ത് മൂത്രമൊഴിച്ചതായും പണം കൊള്ളയടിച്ചതായും പറയുന്നു.

നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം അനാവിശ്യമായി കൈയ്യിലെടുക്കുകയാണ്. സാധാരണക്കാരന് ഇവിടെ ഒരു വിലയുമില്ല. ചിന്തിക്കേണ്ട ഒരു കാര്യമാണ്. പോലീസും നിയമവും ഉണ്ടായിട്ട് ഒരു കാര്യവുമില്ല എന്നത്. പോലീസ് എന്നാൽ സമൂഹത്തിനെയും സമൂഹത്തിലെ ജനങ്ങളെയും സംരക്ഷിക്കേണ്ടവർ തന്നെയാണ്. എന്നാൽ ഇവിടെ പദവി ഉപയോഗിച്ച് സമൂഹത്തിന്റെ നില തന്നെ മാറ്റിമറിക്കുകയാണ്. അധികാരം ദുരുപയോഗം ചെയ്യേണ്ടതല്ല മറിച്ച് അത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വിഷയം പോലീസ് തന്നെയാണ്. എല്ലാവരെയും അല്ല കേട്ടോ. നല്ല സംരക്ഷണം നടത്തുന്ന പോലീസുകാരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ ഇങ്ങനെയുള്ള പോലീസുകാരാണ് നമ്മുടെ സമൂഹത്തിന് ശാപം.