2022ലെ ഗ്ലോബൽ ഇൻഡക്സ് പുറത്തുവിട്ട ലിസ്റ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ ഭീകര സംഘടനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലിസ്റ്റിലെ പന്ത്രണ്ടാം സ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക്.

The Communist Party of India has been included in the list of terrorist organizations in the list released by Global Index 2022. The Communist Party of India is at the twelfth position in the list.

ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ഓസ്ട്രേലിയ ആസ്ഥാനമായുള്ള സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്.
2022ലെ ഗ്ലോബൽ ഇൻഡക്സ് പുറത്തുവിട്ട ലിസ്റ്റിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സത്യമാണോ? കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭീകര സംഘടനകളുടെ കൂട്ടത്തിൽ അവർ ചേർക്കാനുള്ള കാരണം എന്താണ്. ഈ ലിസ്റ്റിലെ പന്ത്രണ്ടാം സ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക്. ലോകത്തിലെ ഭീകര സംഘടനകൾ ഉൾപ്പെട്ട ലിസ്റ്റിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കണ്ട് നമ്മുടെ ബുദ്ധി ജീവിയായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് കണ്ടവരൊക്കെ ആദ്യം തന്നെ ഞെട്ടി കാണണം. കാരണം ശ്രീജിത്ത് പണിക്കർ ആണല്ലോ ഇന്ത്യയുടെ നവോത്ഥാന നായകൻ. അദ്ദേഹം ഒരു പോസ്റ്റ് ഇട്ടാൽ പിന്നെ സംശയിക്കേണ്ട ഭീകര സംഘടനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 100% ഉൾപ്പെട്ടു എന്നതാണ്.

വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ പ്രത്യേകിച്ച് ഏഷ്യാനെറ്റിൽ വന്നിരുന്നു. ചർച്ച നടത്തി ക്കൊണ്ടുപോകുന്ന അവതാരകൻ എന്താണോ പറയുന്നത് അതുപോലെ അക്ഷരംപ്രതി വള്ളി പുള്ളിയില്ലാതെ പറയുക എന്നല്ലാതെ സ്വന്തമായി ഒരു അഭിപ്രായവും ഈ മാന്യ വ്യക്തിയ്ക്ക് ഇല്ല. സ്വന്തമായി ഒരു അഭിപ്രായവും ഇദ്ദേഹത്തിന് ഇല്ല .ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്ന വാചകങ്ങൾ ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് എന്നത് ഒരു ദശാബ്ദത്തിലേറെയായി ഇവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെറ്റിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 സംഘടനകളുടെ ഒരു പട്ടികയുണ്ട്. പന്ത്രണ്ടാമത്തെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നും ശ്രീജിത്ത് പനിക്കർ പറയുന്നു.

ലിസ്റ്റിൽ ശരിക്കും ഉദ്ദേശിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തന്നെയാണോ? ഇതിൻറെ സത്യം എന്താണ്? ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ഇതിൽ സിപിഐ മാവോയിസ്റ്റ് എന്നാണ്. എന്നാൽ 2022ലെ ഗ്ലോബൽ ടെറ്റിസം ഇൻഡക്സിൽ, ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഒന്നാം സ്ഥാനം. അൽഷബാബ്, ബലോജിസ്ഥാൻ ലിബറേഷൻ ആർമി, ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വൻ മുസ്ലിംമീൻ തുടങ്ങിയ സംഘടനകൾ ആണ് തൊട്ടുപിന്നിൽ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആക്രമണത്തിൽ 39 പേർ മരിച്ചു എന്നും 61 അക്രമങ്ങൾ നടത്തിയയായും 30 പേർക്ക് പരിക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട് . ഇത് മാവോയിസ്റ്റ് സംഘടനയെ ഉദ്ദേശിച്ചാണ്.

ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഭീകരവാദം ഏറ്റവും അധികം ബാധിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനം. ബുർക്കിന ഫാസോ, സൊമാലിയ, മാലി, സിറിയ, പാകിസ്ഥാൻ, ഇറാഖ്, നൈജീരിയ, മ്യാൻമാർ , നൈജർ എന്നീ രാജ്യങ്ങളാണ്. പട്ടികയിൽ ഒന്നാമത് ഉള്ള അഫ്ഗാനിസ്ഥാനിൽ 633 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ൽ തീവ്രവാദം മൂലമുള്ള മരണങ്ങൾ 9% ആയി കുറഞ്ഞിട്ടുണ്ട് . മരണം 671ൽ നിൽക്കുകയാണ്. 2015ലെ ഏറ്റവും ഉയർന്ന നിലയേക്കാൾ 38 ശതമാനമാണ് കുറവ് വന്നിട്ടുള്ളത്. ഐഎസും അവരുടെ അനുബന്ധ സംഘടനകളും ആണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദ ഭീഷണിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന പല സംഘടനകൾ ഉണ്ട് .പക്ഷേ സമാധാനം ഒരിടത്തും നടക്കുന്നില്ല എന്നതാണ് സത്യം.