തേടി നടന്ന സമാധാനം കണ്ടെത്തിയത് ഖുര്‍ആനില്‍ ഇസ്‌ലാം സ്വീകരിച്ച് ബ്രിട്ടീഷ് കോടീശ്വരന്‍.

A British millionaire accepted Islam in the Quran and found the peace he was looking for.

‘ജീവിതത്തില്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്തിലാണ് സമാധാനം എന്ന അന്വേഷണമായിരുന്നു കുറച്ചു കാലമായി ജീവിതം. ഒടുവില്‍ അത് കണ്ടെത്തി’ ഇസ്‌ലാം സ്വീകരിച്ച ശേഷം ബ്രിട്ടനിലെ അറിയപ്പെട്ട കോടീശ്വരന്‍മാരില്‍ ഒരാളായ ആല്‍ഫ ബെസ്റ്റ് ജൂനിയ പറയുന്നു.സോഷ്യല്‍ മീഡിയ വഴി അദ്ദേഹം തന്നെയാണ് താന്‍ ഇസ്‌ലാം സ്വീകരിച്ച വിവരം അറിയിച്ചത്. പള്ളിക്കകത്ത് നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

അല്ലാഹു ഒരാളെ നേര്‍മാര്‍ഗത്തിലാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അത് തടയാനാവില്ല. ഒരാളെ ദുര്‍മാര്‍ഗത്തിലാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അയാളെ രക്ഷിക്കാനും കഴിയില്ല’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോക്കൊപ്പം അദ്ദേഹം കുറിക്കുന്നു.
എപ്പോഴും സമാധാനം നല്‍കുന്ന ഒരു വസ്തുവാനായുള്ള അന്വേഷണത്തിലായിരുന്നു താനെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് തന്റെ മാതാവുമായി പള്ളിയിലേക്ക് പോകുന്നത് കണ്ടു. ശഹാദത്ത് സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു അവരുടെ പോക്ക്.അവര്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചു. മതങ്ങളെ കുറിച്ച് പഠിക്കാന്‍ എപ്പോഴും താല്‍പര്യമായിരുന്നു.

പള്ളിയിലേക്ക് പ്രവേശിച്ച ആ നിമിഷം തനിക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം അനുഭവപ്പെട്ടതായി അദ്ദേഹം പറയുന്നു. ഇതായിരുന്നു താന്‍ അന്വേഷിച്ചു നടന്നതെന്നാണ് ആ സമയത്ത് അദ്ദേഹത്തിന് തോന്നിയത്. തന്റെ ശരീരത്തിലെ ഓരോ മുടിയും എഴുന്നേറ്റു നിന്നു. അദ്ദേഹം പറയുന്നു. ഇന്നുവരെ ഉണ്ടാവാത്ത ഒരു അനുഭവം. ഈ അനുഭവം മനസ്സില്‍ കെടാതെ കിടന്നു. പിന്നെ പള്ളിയില്‍ പോയി അദ്ദേഹം ഇമാമിനോട് ഖുര്‍ആന്‍ ആവശ്യപ്പെട്ടു. ഇമാം നല്‍കി പരിഭാഷ വായിച്ചു. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നേയും പിന്നേയും വായിച്ചു. പിന്നീട് ഖുര്‍ആന്‍ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങി. ഹൃദയത്തിന്റെ അഗാധതയിലോളം അത് ചെന്നെത്തി. അത്യുത്കൃഷ്ടമായ ജീവിത മാര്‍ഗമായാണ് അദ്ദേഹത്തിന് ഖുര്‍ആന്‍ അനുഭവപ്പെട്ടത്. തനിക്ക സഹായകമാവുന്ന ധാര്‍മികത അതുള്‍ക്കൊണ്ടിട്ടുണ്ടായിരുന്നു.

ഖുര്‍ആന് മാത്രമേ തനിക്ക് വഴികാണിക്കാന്‍ കഴിയൂ എന്ന് അദ്ദേഹത്തിന് തോന്നി.അറബിയിലെ പ്രര്‍ത്ഥനകള്‍ പഠിക്കാന്‍ പ്രയാസമാണ് പഠിച്ചു വരുന്നു. അതുകൊണ്ട് തന്നെ നിസ്‌ക്കാരം ഒറ്റക്ക് നിര്‍വ്വഹിക്കാതെ പള്ളികളില്‍ പോവാനാണ് കഴിയുന്നതും ശ്രമിക്കാറ്. അദ്ദേഹം പറയുന്നു.മൊബൈല്‍ ഹോം പാര്‍ക്ക് മാഗ്നറ്റ് ആയ ആല്‍ഫ്രഡ് വില്യം ബെസ്റ്റിന്റെ മകനാണ് ആല്‍ഫി ജൂനിയര്‍. സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് പ്രകാരം അദ്ദേഹത്തിന്റെ പിതാവിന് 700 മില്യണ്‍ പൗണ്ട് ആസ്തിയുണ്ട്. 1997ല്‍ ലണ്ടനിലായിരുന്നു ജനനം. പിതാവിനെ പോലെ തന്നെ ചെറുപ്പത്തില്‍ ബിസിനസ് മേഖലയിലേക്ക് തിരിഞ്ഞു. 16ാം വയസ്സില്‍ ഒരു നൈറ്റ്ക്ലബിന്റെ ഉടമയായി മാറി ആല്‍ഫി. പിന്നീട് അദ്ദേഹം അത് വിറ്റു. അങ്ങനെ 17ാം വയസ്സില്‍ പാര്‍ക്ക് വാങ്ങി. സ്വന്തമായി പാര്‍ക്ക് വാങ്ങിയ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും ലഭിച്ചു ആല്‍ഫിക്ക് അന്ന്.