ലഹരി എന്ന വിഷവിത്ത്. വിതച്ചതേ കൊയ്യൂ എന്നാൽ കൊയ്തെടുക്കുന്നത് മരണം ആണെങ്കിലോ
The poison of addiction. Reap what you sow, but what reaps is death
ലഹരി എന്ന കീടാണു പലരുടെയും ജീവിതത്തിലെ വസന്തകാലത്തെ കൊഴിച് കളഞ്ഞിട്ടുണ്ട്. ഒരു പൂവിന്റെ ഭംഗിയും മൃദുലതയും ആരോഗ്യവും എല്ലാം അത് മൊട്ടിട്ട കാലം മുതൽക്കേ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ കാര്യവും ഇതുപോലെതന്നെ. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ഒരു മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ അവന്റെ കുട്ടിക്കാലം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ യുവ തലമുറയാണ് നാളത്തെ വാഗ്ദാനങ്ങൾ. അതായത് നാളത്തെ സമൂഹം. എന്നാൽ നാളത്തെ സമൂഹം നല്ല രീതിയിലാണ് വളർന്നുവരുന്നതെന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റുമോ. പറ്റില്ല.
ലഹരിയുടെ കൊടുങ്കാറ്റ് അടിച്ചു ജീവിതങ്ങൾ താളം തെറ്റുമ്പോൾ നാം മനസ്സിലാക്കേണ്ട ഒന്നുണ്ട്. എങ്ങനെയാണ് ഇനി മുന്നോട്ട്. കൂട്ടത്തിൽ ഒരുത്തൻ എങ്കിലും രക്ഷപ്പെട്ടാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത് എന്ന് നാം ചിന്തിക്കണം. ഒരുത്തൻ പിഴച്ചാലോ, മറിച്ചല്ല അവസ്ഥ. ഒരു കുടുംബം മുഴുവൻ അനുഭവിക്കും. യുക്തിയും ചിന്തയും ഇല്ലാത്ത ഒരു സമൂഹത്തെ നാം വാർത്തെടുത്തുകൊണ്ടിരിക്കുകയാണ്. അതിലെ പ്രധാന പങ്കു വഹിക്കുന്നത് ലഹരി വസ്തുക്കൾ തന്നെ. ഇന്നലെ നടന്ന സംഭവമാണ് ലഹരി മരുന്നുമായി മൂന്നംഗസംഘം വയനാട്ടിൽ പിടിക്കപ്പെട്ടത്.
പ്രതികളുടെ പ്രായമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 26 28 29 എന്നിങ്ങനെയാണ് അവരുടെ പ്രായങ്ങൾ. നാടിനു വേണ്ടി ആരോഗ്യം ചിലവഴിക്കേണ്ട സമയം. കുടുംബം സംരക്ഷിക്കേണ്ട പ്രായം. ഒരു കുടുംബം ഉണ്ടാക്കേണ്ട സമയം. എന്നാൽ എന്താണ് ഇവിടെ സംഭവിക്കുന്നത്. പിടിയിലായ മുഹമ്മദ് അഫ്താബും ജാസിമും ഒക്കെ ഓരോ കുടുംബങ്ങളുടെ നട്ടെല്ലാണ്. നട്ടെല്ലിന് ക്ഷയം സംഭവിച്ചാൽ അറിയാമല്ലോ. കിടന്നു പോകും. ഒരു സുഖവും ഇല്ലാത്ത കിടപ്പ്.
മറ്റുചിലർ ഇവരുടെ പേര് കെട്ട് മുസ്ലീങ്ങൾ ആണല്ലോ എന്ന് കുറ്റമേറിയ രുചിയോടെ പറയാറുണ്ട്. എന്നാൽ അത് ശരിയാണോ. ഇസ്ലാം മതവിഭാഗ ആണെന്നും പറഞ്ഞ് അവരെ നമുക്ക് തള്ളിക്കളയാൻ പറ്റുമോ. സ്കൂളുകളിൽ തങ്ങൾ ചൊല്ലിപ്പറയുകയും ചൊല്ലി പഠിപ്പിക്കുകയും ചെയ്തത് എന്താണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നല്ലേ. അവിടെ ഒരിക്കലും ഇസ്ലാം മതത്തിൽ പെട്ട ഒരുവനെ മാറ്റി നിർത്തിയത് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെയും നമുക്ക് വ്യക്തമായി പറയാം. അവരും നമ്മുടെ ഭാഗം തന്നെയാണ്. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾ മുതൽ വലിയവരെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവരിലെ ചെറിയ മാറ്റങ്ങൾ പോലും നാം അറിയേണ്ടിയിരിക്കുന്നു. വഴിപിഴയ്ക്കാതിരിക്കട്ടെ. ഒരിക്കൽ പോലും. ആരും ലഹരി എന്ന വിഷ വിത്തു മുളപ്പിക്കാതിരിക്കട്ടെ . മുളച്ചതെല്ലാം വേരോടെറ്റുപോവുകയും ചെയ്യട്ടെ.