17 വയസ്സുകാരി ആത്മഹത്യ ചെയ്തു. കാസർ​ഗോഡ്കാരിയുടെ മരണത്തിൽ ദുരൂഹത.

A 17-year-old girl committed suicide. Mystery in Kasargodkari's death.

പ്രണയം എന്ന മനോഹരമായ വികാരം മനുഷ്യരാശിക്ക് അപരിചിതമല്ല. മനുഷ്യനായി പിറന്നാൽ ഒരിക്കൽ നമ്മൾ പ്രണയിക്കും. സ്നേഹത്തിന്റെ അതിർ വരമ്പുകൾ ഒരിക്കലും ലംഘിക്കാതെ വേണം എന്നു മാത്രം. പ്രണയത്തിന് പ്രായവും കാലവും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. എന്നാൽ പ്രണയിക്കുമ്പോൾ യുക്തിപരമായി പ്രണയിക്കണം എന്ന് പറഞ്ഞാലോ. 18 വയസ്സ് പോലും ഇല്ലാത്ത കുട്ടികൾ പ്രണയത്തിന്റെ പേരിൽ അഥവാ പ്രണയം എന്ന് തോന്നിപ്പിക്കുന്ന എന്തിന്റെയോ പേരിൽ സ്വന്തം ജീവനും ജീവിതവും നശിപ്പിക്കുമ്പോൾ അതിന് നമ്മൾക്ക് അനുകമ്പയുടെ കാണാൻ കഴിയില്ല.

പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ പൊലിഞ്ഞു പോകുന്നത് നല്ലൊരു ജീവിതമാണ്. മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് മേലെയുള്ള വിശ്വാസവും പ്രതീക്ഷയുമാണ്. കാസർകോട് 17കാരിയായ വിദ്യാർഥിനി സുരണ്യ ആത്മഹത്യ ചെയ്തു. പോലീസിന് കിട്ടിയ ആത്മഹത്യയെ കുറിപ്പിൽ ഉള്ള പേര് സമീപത്തുള്ള ഒരു ബസ് കണ്ടക്ടറുടെതായിരുന്നു. കിടപ്പു മുറിയുടെ അയയിൽ ഒരു കയർ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മൃതദേഹം കട്ടിലിൽ മുട്ടുകുത്തി നിലയിൽ ആയിരുന്നു കണ്ടെത്തിയത്.

കുട്ടിയുടെ മുറിവിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയപ്പെടുന്ന കണ്ടക്ടറിനെ പോലീസ് ചോദ്യം ചെയ്തു. മരണത്തിൽ ദുരൂഹത നിറഞ്ഞതിനാൽ പെൺകുട്ടിയുടെ മുറി പോലീസ് സീൽ ചെയ്തു. ചിലപ്പോൾ മാതാപിതാക്കളെയും ചോദ്യം ചെയ്തുവെന്ന് വന്നേക്കാം എന്നും പോലീസ് പറയുന്നു. ആയുർവേദ ഓൺലൈൻ മാർക്കറ്റിംഗ് നടത്തുന്ന അമ്മ സുജാത വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

സമീപവാസിയായ കണ്ടെക്ടറിന്റെ പേരുണ്ടായതിനാൽ പ്രണയം എന്ന വസ്തുത നാട്ടുകാരും പോലീസും അവഗണിക്കുന്നില്ല. അത് ഉറപ്പിച്ചു പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ അതുമില്ല. എന്തു തന്നെയായാലും ഇതെല്ലാം കാണുമ്പോൾ പേടി മാത്രമാണ് മനസ്സിൽ. പ്രശ്നങ്ങൾ വരുമ്പോൾ നേരിടാൻ അല്ല മറിച്ച് അതിനെ ജീവൻ കൊണ്ട് വെല്ലുവിളിക്കാൻ ആണ് ഇന്നത്തെ കുഞ്ഞുങ്ങൾ പഠിച്ചു വെക്കേണ്ടത്. ഇങ്ങനെ മുന്നോട്ടു പോയാൽ ആത്മഹത്യ നിരക്ക് ഇനിയും കൂടും.