സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു. 200 കടന്ന് പ്രതിദിന കോവിഡ് കേസുകൾ.
Covid cases are increasing in the state. Daily covid cases cross 200
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ആയിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 175 ആയി ഉയർന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. മാസ്ക് സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ട്. ആശുപത്രികളോട് കോവിഡ് സർജ് പ്ലാൻ തയ്യാറാക്കാനും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കേസുകൾ കൂടുന്നതിനാൽ വേണ്ട സജ്ജീകരണങ്ങൾ നടത്താൻ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കേസുകൾ ഉയർന്നാൽ ഉപയോഗിക്കാൻ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ തയ്യാറാക്കി വെക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം രാജ്യത്ത് കോഴ്സുകൾ വർധിച്ച പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനം സംബന്ധിച്ച് ഉന്നതല യോഗം ചേർന്നിരുന്നു. നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ച് ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിശോധിക്കുമെന്നും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട് എന്നത് സംബന്ധിച്ച തീരുമാനം അതിനുശേഷം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡിനൊപ്പം പനിയും അനുബന്ധ അസുഖങ്ങളും വ്യാപകമാകുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിൽ കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട് എന്നും പ്രധാനമന്ത്രി ചേർന്ന യോഗത്തിൽ വ്യക്തമാക്കി.