അമ്മയ്ക്കൊപ്പം നടക്കുന്നതിനിടെ രണ്ടരവയസുകാരനെ കാറിടിച്ച് തെറിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്ന രണ്ടരവയസുകാരൻ കാറിടിച്ച് മരിച്ചു. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിൻ്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. അപകടത്തിൽ കാർ ഡ്രൈവർ വടുതല കടവിൽ ബോസ്കോ ഡിക്കോത്ത അറസ്റ്റിലായി. അമ്മയ്ക്കൊപ്പം നടന്ന് പോകുന്നതിനിടെ തൃപ്പൂണിത്തുറയിൽ വെച്ചാണ് അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചത്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തലയ്ക്കും കാലിനും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രമ്യയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാർ ഡ്രൈവർ ബോസ്കോ ഡിക്കോത്തയെ എറണാകുളം ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ കാർ പിടിച്ചെടുത്തു. കാറിൽ വീട്ടുസാധനങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു.